Thursday, April 28, 2011

അങ്ങിനെ അവസാന കള്ളവും പൊളിഞ്ഞിരിക്കുന്നു

സായി ബാബയുടെ അവസാന നാളില്‍ പ്രമുഖ യുക്തിവാദിയും സാംസ്കാരിക പ്രവര്‍ത്തകനുമായ യു. കലാനാഥന്‍ മാധ്യമ പ്രവര്‍ത്തകന്‍ സവാദിനോട് ഫോണില്‍ പറഞ്ഞതാണിത്. കേരള അച്ചടി ദൃശ്യ മാധ്യമങ്ങളുടെ 'ഒരു സ്പൂണ്‍ തേന്‍:ഒരു സ്പൂണ്‍ വിഷം' എന്ന സംതുലന നിലപാടുകളാല്‍ വെളിച്ചം കാണിക്കാനാവാതെ ഫോര്‍ത്ത് എസ്റ്റേറ്റിലെ ഏറ്റവും ശക്തമായ സൈബര്‍ മാധ്യമത്തിലൂടെ വായനക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് ഈ ലേഖനം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മെയില്‍ ഗ്രൂപ്പുകളിലും ബ്ലോഗുകളിലും ആര്‍ക്കും ആരുടെയും അനുവാദം കൂടാതെ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കപ്പെട്ട ഈ വസ്തുതകള്‍, സൈബര്‍ മാധ്യമത്തിന്റെ മുല്ലപ്പൂ വിപ്ലവം ആത്മീയ വ്യാപാര മേഖലകളെ കൂടി ഇളക്കിമറിക്കണമെന്ന താല്‍പര്യത്തോടെ സ്ളേറ്റും കടം കൊണ്ട് പ്രസിദ്ധീകരിക്കുന്നു. 

അങ്ങിനെ അവസാന കള്ളവും പൊളിഞ്ഞിരിക്കുന്നു
യു. കലാനാഥന്‍

പരിചിതമോ അപരിചിതമോ ആയ ഏതൊരു ജീവജാലത്തിന്റെയും മരണം ഒരു സഹജീവി എന്ന നിലയില്‍ എനിക്ക് വ്യസനമുണ്ടാക്കാറുണ്ട്. ബാബയുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോഴും എനിക്ക് അതേ വികാരമാണ്. പക്ഷെ മറ്റു മനുഷ്യരുടെ മരണങ്ങള്‍ നല്‍കുന്നതിനേക്കാളുപരിയായ ആലോചനകള്‍ക്ക് ഈ 'ദിവ്യാവതാര'ത്തിന്റെ തിരോധാനം വഴിതുറക്കുന്നു. എന്നെയോ നിങ്ങളെയോ പോലെ വെറുമൊരു 'മനുഷ്യന്‍' അല്ലല്ലോ ശ്രീമാന്‍ ബാബ. ദൈവത്തിന്റെ അവതാരമായ താന്‍ 96ാം വയസിലേ മരിക്കൂ എന്നും അതു വരെ പൂര്‍ണ ആരോഗ്യവാനായി ജീവിക്കും എന്നുമായിരുന്നു ഈ ദൈവപുരുഷന്റെ അരുളപ്പാടുകള്‍.(ബാബയുടെ കേളി ഭൂഖണ്ഡങ്ങള്‍ക്കപ്പുറം പരത്തിയ അരുമശിഷ്യന്‍ എച്ച്.എസ്. ഹിസ്ലാപ്പ് എഴുതിയ 'ഭഗവാന്‍ സത്യസായി ബാബയുടെ സംഭാഷണങ്ങള്‍' എന്ന പുസ്തകം നോക്കുക)പക്ഷെ 85ാം വയസില്‍ സായി ബാബ മരണപ്പെട്ടിരിക്കുന്നു.

വര്‍ഷങ്ങളായി കരള്‍, ഹൃദയരോഗ ബാധിതനായിരുന്ന ഇദ്ദേഹം എല്ലുപൊടിഞ്ഞു പോകുന്ന osteoporosis എന്ന രോഗത്താലും പീഡിതനായിരുന്നു. ഭക്തര്‍ക്ക് ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ദൈവാവതാരം അവസാന ദിവസങ്ങളില്‍ ശ്വാസം കഴിച്ചത് പോലും ശാസ്ത്ര പുരോഗതിയുടെ പിന്തുണയാല്‍ സാധാരണ മനുഷ്യര്‍ നിര്‍മിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ്. ഭക്തര്‍ക്ക് രോഗം വന്നാല്‍ തന്നെ ദര്‍ശിച്ച്, സൌഖ്യം നേടണം എന്ന് പറയുന്ന ആള്‍ദൈവം സ്വന്തം ജീവന്‍ പിടിച്ചു നിര്‍ത്താന്‍ യന്ത്രങ്ങളെ ആശ്രയിച്ചത് എന്തിനാണാവോ? സമാനമായ ലീലാവിലാസങ്ങളുമായി അനുയായികളെ സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം പിടുങ്ങുന്ന അമൃതാനന്ദമയിയെപ്പോലുള്ള നിരവധി സഹദേവീ ദേവന്‍മാര്‍ ഈ മഹാരാജ്യത്തുണ്ടായിരുന്നല്ലോ.
ആദ്യം ഷിര്‍ദിയിലെ സായി ബാബയുടെ അവതാരമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ദൈവത്തിന്റെ അവതാരപുരുഷനാണ് താനെന്നാണ് ഈ സ്വയം പ്രഖ്യാപിത ദൈവം അവകാശപ്പെട്ടിരുന്നത്. ഒരിക്കല്‍ പോലും ദിവ്യത്വം അവകാശപ്പെട്ടിട്ടില്ലാത്ത ഷിര്‍ദിയിലെ സായിബാബക്ക് മേല്‍ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകള്‍ മൂലം ജനം ഭഗവാന്‍ പട്ടം ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.

എന്നാല്‍ കണ്‍കെട്ട്^കയ്യടക്ക് വിദ്യകള്‍ പ്രയോഗിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് പുട്ടപര്‍ത്തിയിലെ സായിബാബ ദൈവം കളിച്ചത്. ആയിരത്തോളം ദിവ്യാല്‍ഭുതങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് ബാബയും അയാളുടെ സ്തുതിപ്പാട്ടുകാരും പ്രചരിപ്പിച്ചിരുന്നത്^ വാസ്തവമെന്താണ്? പ്രമുഖ മജീഷ്യന്‍ ജുനിയര്‍ സര്‍ക്കാറിനൊപ്പം മാജിക് പഠിച്ചയാളാണ് ബാബ. ശൂന്യതയില്‍ നിന്ന് ഭസ്മം വരുത്തി ഭക്തര്‍ക്ക് നല്‍കലായിരുന്നു ഇദ്ദേഹത്തിന്റെ ജനപ്രിയ ദിവ്യാല്‍ഭുതം. കഞ്ഞിവെള്ളത്തില്‍ കുഴച്ച് വിരലുകള്‍ക്കിടയില്‍ തേച്ചുവെക്കുന്ന ഭസ്മക്കട്ട ഭക്തര്‍ക്ക് മുന്നില്‍ പൊടിച്ച് വിതരണം ചെയ്യുന്ന-കുട്ടികള്‍ക്ക്  പോലും കാണിക്കാവുന്ന ഈ 'അത്ഭുതപ്രവര്‍ത്തി' ബാബയേക്കാള്‍ മനോഹരമായി ചെയ്യുന്നവരാണ് നമ്മുടെ ആര്‍.കെ.മലയത്ത്, ഗോപിനാഥ് മുതുക്കാട്, പ്രദീപ് ഹൌഡിനി തുടങ്ങിയ മാന്ത്രികരെല്ലാം. ജനങ്ങളെ ചൂഷണം ചെയ്ത് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കണമെന്ന കുടിലബുദ്ധി ഇല്ലാത്തതിനാല്‍ അവരാരും മാന്ത്രിക കലയിലെ പ്രാവീണ്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് മാത്രം.

തന്റെ കാപട്യങ്ങള്‍ മറച്ചുവെക്കാനും കാരുണ്യമുഖം പ്രദര്‍ശിപ്പിക്കാനുമായി വൈദ്യശാസ്ത്ര വിദ്യയുടെ സാധ്യതകള്‍ പ്രയോഗപ്പെടുത്തുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സമുച്ചയം ബാബ പണിതിട്ടുണ്ട് എന്നത് വളരെ നല്ല കാര്യം തന്നെ. പക്ഷെ അതിനായി ചെലവിട്ടത് ഭക്തജനങ്ങളെ വഞ്ചിച്ച് സമ്പാദിച്ച കോടികളാണ്. തന്റെ സ്വയം നിര്‍മിത ദിവത്യമായിരുന്നു ഈ രംഗത്തും ബാബയുടെ മൂലധനം. ഡോ. കോവൂരിന്റെയും ബി. പ്രേമാനന്ദിന്റെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ യുക്തിവാദി സംഘം ബാബയുടെ ഒടിവിദ്യകളെല്ലാം പൊളിച്ചുകാണിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ മരണത്തിലൂടെ ബാബയുടെ അവശേഷിച്ച കള്ളവും പൊളിഞ്ഞിരിക്കുന്നു. ബാബക്ക് മുന്നില്‍ വിധേയരായി വണങ്ങി നില്‍ക്കുന്ന ഭരണത്തലവന്‍മാരുടെയും  ശാസ്ത്രജ്ഞരുടെയും മറ്റും മുഖങ്ങള്‍ മനസില്‍ തെളിയുന്നു. ബുദ്ധിജീവികളും സാമാന്യ ഭക്തജനങ്ങളും സത്യം മനസിലാക്കുന്നതിനും അത് തുറന്ന് സമ്മതിക്കുന്നതിനുമുള്ള 'ദിവ്യാവസര'മായി ഈ സന്ദര്‍ഭം ഉപയോഗിക്കും എന്ന് പ്രത്യാശിക്കട്ടെ.

24 comments:

  1. ബാബ മരിച്ചത് 85 ആം വയസ്സിലല്ല, 96ആം വയസ്സില്‍ തന്നെ എന്നും പറഞ്ഞ് ഒരു പുതിയ കലണ്ടര്‍ വിശേഷവുമായി പ്രിയ ശിഷ്യന്‍ ഫിലിപ്പ് എം പ്രസാദ് രംഗത്ത് വന്നിരുന്നു..ആ വാദത്തിലെ കള്ളക്കളികള്‍ പൊളിച്ചടുക്കുന്ന ഈ പോസ്റ്റ് വായിക്കുക...

    ReplyDelete
  2. ഇതാണു ആ പോസ്റ്റ്

    http://malayalam.usvishakh.net/blog/archives/428

    ReplyDelete
  3. കപടദൈവങ്ങളെ തുറന്നു കാട്ടാനുള്ള ഈ ശ്രമം അഭിനന്ദനാര്‍ഹം തന്നെ. തുടര്‍ന്നും സാമുഹ്യ പ്രതിബ്ധതയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഏപ്രില്‍ നാലിനുതന്നെ ഒരു വി ഐ പി ശവപ്പെട്ടി ഓര്‍ഡര്‍ ചെയ്യപ്പെട്ടിരുന്നു. നിലയത്തിലെ ഒരംഗത്തിനുവേണ്ടിയെന്നുപറഞ്ഞ അതിനു ഭംഗിപോരാഞ്ഞതിനാല്‍ മറ്റൊന്ന്, സ്വര്‍ണ്ണ അലുക്കുകളോടെ, ശരിയാക്കി. അന്തരിച്ച ആള്‍ കിടന്നിരുന്ന പെട്ടി, തങ്ങളുണ്ടാക്കിയതുപോലാണെന്ന് അതുണ്ടാക്കിയവര്‍ സംശയം പറയുന്നു..
    മരണംമുന്‍പേതന്നെ നടന്നുകാണണമെന്ന് ഞാന്‍ ഫേസ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു...

    ReplyDelete
  6. എന്താ മാഷെ മരിച്ചാലും സായി യെ വെറുതെ വിട്ടൂടെ, അട്ട കൈക് ഉപ്പു തേക്കുന്ന മനുഷ്യന്മാരെ വിശ്ഹകുന്ന വയറിനു ഒരു ക്ലാസ്സ്‌ വെള്ളം പോലും നല്കാന്‍ തയ്യാറില്ലാത്ത മനുഷ്യന്മാരെ ലക്ഷകനകിന്നു മനുഷ്യന്മാരുടെ ഉള്ളില്‍ സായി ഇന്നു എന്നു നിലനില്‍കുന്നു

    ReplyDelete
  7. vellam veenjakkiya kadagal...avasaanam marakkurishil marichathum dayaneeyamayi..ethum oru aadaimayee kanakkakkikoodye ?

    ReplyDelete
  8. 85 നെ 96 ആക്കാന്‍ മാജിക്കെന്തെങ്കിലുമുണ്ടോ..

    ReplyDelete
  9. സത്യത്തിൽ നമ്മൾ നോർമൽ മനുഷ്യർ ഈ ആൾദൈവങ്ങളെയും നല്ല കള്ളാന്മരെയും വണങ്ങണം ബഹുമാനിക്കണം കാരണം രാജ്യത്തിന്റെ പരമൊന്നത പദവിയിൽ ഇരിക്കുന്നവർ പോലും അവരെ വന്നു വണങ്ങുന്നു ചുംബിക്കുന്നു.വെറും ഒരു അരയത്തി വേശ്യക്ക് രാജ്യംഭരിക്കുന്ന മന്ത്രി ഉമ്മ“കൊടുക്കുന്നത് അസ്ലീലം പ്രജരിപ്പിക്കുന്ന ദൃശ്യമാധ്യമങ്ങൾ നമുക്ക് കാണിച്ച് തന്നതാണ്.സായി ബാബയുടെ കാൽതൊട്ടു വണങ്ങുന്ന ഐ.എ.എസ്.കാരും മന്ത്രിമാരും ,സാംസ്കാരിക പ്രവർത്തകരെയും കണ്ടപ്പോളാണ് ഞാൻ ആദ്യമായി ആത്മഹത്യക്ക് ശ്രമിച്ചതു. വെറും ഒരു പഞ്ചായത്ത് പരിചയമുള്ള എന്നെ ഇത്രയേറെ നാണിപിച്ച സംഭവമുണ്ടായിട്ടില്ല .ഞാൻ പറയാൻ മടിച്ച ലേഖനത്തിനു നല്ല നമസ്കാരം

    ReplyDelete
  10. പനപ്രസിദ്ധീകരണം അർഹിക്കുന്ന ലേഖനം തന്നെ...ആൾദൈവങ്ങളുടെ നിലനില്പ് തന്നെ മാജിക്കിലാണ്...പക്ഷേ മുഖ്യധാരാ മാധ്യമങ്ങൾക്ക് അവരെ അവഗണിക്കാൻ പറ്റാത്ത വിധം സമൂഹം അന്ധവിശ്വാസങ്ങളെ പുണരുന്ന കാഴ്ചകൾ എവിടെയും...

    ReplyDelete
  11. hello can u give food for any strangers or poors for one day or one time "SaiBaba do this whether he is god or not he was acommon man but baba help the poors that makes him god thats the real type of kindness "chumma orala patti engane parayunathu mathiyakittu vere vala paniyum cheythudu"

    ReplyDelete
  12. സാമൂഹിക പ്രസക്ത്തിയുള്ള പോസ്റ്റ്‌. അഭിനന്ദനങ്ങള്‍...

    ReplyDelete
  13. KOLLAM. VAKKUKALKKU KURACHUKOODI MOORCHA VENAM

    ReplyDelete
  14. ഞാന്‍ എഴുതിയ ഈ പോസ്റ്റും വായിക്കാം
    താഴെ കാണുന്ന ലിങ്കില്‍ ഞെക്കുക

    മാന്ത്രികന്‍ പോകുമ്പോള്‍

    ReplyDelete
  15. സത്യത്തില്‍ യാദൃശ്ചികമായിരുന്നു ഈ ബ്ലോഗിലേക്കുള്ള വരവ്.....

    ചില ചോദ്യങ്ങള്‍...ചില അഭിപ്രായങ്ങള്‍

    1).ഭാരതം എന്നും വിശ്വാസങ്ങളുടേയും, വിശ്വാസികളുടെയും നാടാണ്. ആത്മീയതയുടെ വക്താവായിരുന്ന സ്വാമി വിവേകാനന്ദന്‍ തപവും , ധ്യാനവുമായുള്ള സന്യാസജീവിതത്ത...ിലൂടെയല്ല മറിച്ച് ആത്മജ്ഞാനത്തിന്റെ അറിവിന്റെ പാതവെട്ടിത്തുറക്കുകയും, ഭാരതത്തിന്റെ ആത്മതേജസ്സിനെ ലോകത്തിനു പരിചയപ്പെടുത്തിയുമാണ് ശ്രദ്ധേയനായത്....അദ്ധ്യേഹവും യുക്തിവാദികളുടെ രൂക്ഷവിമര്‍ശനത്തിനു പാത്രമായിട്ടുണ്ട്...അദ്ധ്യേഹം താന്‍ ദൈവമാണെന്നു പറഞ്ഞിട്ടില്ല....പക്ഷേ ഒരുവിധത്തില്‍ സ്വാമി വിവേകാനന്ദന്‍ ഈശ്വരതുല്യനായ ഒരു വ്യക്തിത്വമായത് ജീവിച്ച കാലം സമൂഹത്തിനു ഗുണകരമായത് ചെയ്തതിലൂടെയാണ്.

    2).ശ്രീനാരായണഗുരുദേവന്റെ ക്ഷേത്രങ്ങള്‍ ഇന്നു നിലവിലുണ്ട്. സമൂഹത്തിലെ അയിത്താചാരങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ സ്വന്തം ജീവിതം കൊണ്ടു മാതൃകയായ അദ്ധ്യേഹത്തേയും ഈശ്വരതുല്യനായി സമൂഹം കാണുന്നു...കാരണം അദ്ധ്യേഹം നകിയ സന്ദേശങ്ങളും ഉപദേശങ്ങളും....അതുമാത്രം...

    3).ഭഗവാന്‍ യേശുകൃസ്തുവും,ശ്രീകൃഷ്ണനുമൊക്കെ സാധാരണ മനുഷ്യരായിരുന്നു....അല്ലെങ്കില്‍ മനുഷ്യ രൂപത്തില്‍ ജനിക്കുകയും മനുഷ്യരുടെയിടയില്‍ ജീവിക്കുകയും ചെയ്ത അവര്‍....

    ഭഗവാന്‍ യേശുകൃസ്തുവും,ശ്രീകൃഷ്ണനുമൊക്കെ അവതാരങ്ങളായിരുന്നെന്നാണ് നമുക്കറിയാവുന്ന പുരാണചരിത്രങ്ങള്‍ നമുക്കു തരുന്ന അറിവ്‌. സാധാരണ മനുഷ്യന്‍ അനുഭവിക്കുന്ന പോലുള്ള വേദനകളും, ദുരന്തങ്ങളും, യാതനകളും, അനുഭവിക്കുകയു, ചിലയവസരങ്ങളില്‍ അല്‍ഭുതപ്പെടുത്തുമാറ് അല്‍ഭുതങ്ങള്‍ പ്രകടിപ്പിക്കുകയുമൊക്കെ ഇവര്‍ ചെയ്തിരുന്നു.....

    അന്ന് ഇന്നത്തെ പോലെ യുക്തിവാദികളോ, ചാനല്‍ മീഡിയകളോ ഒന്നുമില്ലാതിരുന്ന കാലത്തും സത്യസന്ധമായി അതെല്ലാം ആ കാലഘട്ടങ്ങളില്‍ എഴുതപ്പെട്ട ബൈബിളിലും, മഹാഭാരതത്തിലുമൊക്കെ മനുഷ്യസഹജമായ വികാരങ്ങള്‍ പ്രകടിപ്പിച്ച ഇവരുടെ ജീവിതം വരച്ചുകാട്ടിരുന്നു.

    ഒട്ടനവധി അല്‍ഭുതങ്ങള്‍ പ്രകടിപ്പിച്ച യേശുകൃസ്തുവിന് ചെറുപ്രായത്തില്‍ തന്നെ യാതനാപൂര്‍ണ്ണമായ മരണം വരിക്കേണ്ടി വന്നില്ലേ....വേണമെങ്കില്‍ അദ്ധ്യേഹത്തിന് തന്റെ അല്‍ഭുത കഴിവുകള്‍ കൊണ്ട് അത്തരം അവസരത്തില്‍ രക്ഷപ്പെടാമായിരുന്നു. ഒരു മനുഷ്യ ശരീരം അനുഭവിക്കാവുന്ന വേദനകളെല്ലാം അനുഭവിച്ചാണ് ആ ജീവന്‍ ത്യാഗം ചെയ്തത്....തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് സന്ദേശമാക്കി മാറ്റുകയാണ് അദ്ധ്യേഹം ചെയ്തത്.

    ReplyDelete
  16. 4).അതേപോലെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒരു വേടന്റെ അമ്പുകൊണ്ടു മരണപ്പെടുന്ന കഥാസന്ദര്‍ഭം. - നിരവധി ദുഷ്ടന്മാരായ അസുരന്മാരെ നിഗ്രഹിക്കാന്‍ മായാജാലങ്ങള്‍ സൃഷ്ടിച്ച അദ്ധ്യേഹത്തിനെന്താ ഒരു വേടനെ കൊല്ലാന്‍ കഴിവില്ലാത്തയാളാണോ..?...തന്റെ കുലവും താനും തക...ര്‍ന്നു നശിച്ചുപോകട്ടെയെന്ന ഗാന്ധാരീമാതാവിന്റെ ശാപവചനങ്ങള്‍ക്കു പുഞ്ചിരിയോടെ തഥാസ്തു: എന്നു (അങ്ങിനെ തന്നെ സംഭവിക്കട്ടെ!) പറയുന്നതിനു പകരം അത്തരം വിധിയില്‍നിന്നും രക്ഷപ്പെടാന്‍ അദ്ധ്യേഹം ശ്രമിച്ചതായി പുരാണം പറയുന്നില്ല...

    5).സായിബാബ ദൈവമാണെന്ന് അദ്ധ്യേഹമല്ല പറഞ്ഞത് നീണ്ട അറുപത്തിയെട്ടു വര്‍ഷക്കാലം തന്റെ സുഖങ്ങള്‍ക്കുപരി ഭൌതികസുഖങ്ങള്‍ ത്യജിച്ചുതന്നെയാണ് സേവനത്തിന്റെ പാത സ്വീകരിച്ചത് നൂറുകണക്കിന് ആയിരക്കണക്കിന് അശരണര്‍ക്ക് അന്നവും, ആശ്രയവുമായി മാറാന്‍ സാധിച്ച അദ്ധ്യേഹത്തിന്റെ ജീവിതത്തെ നിരീക്ഷിക്കുമ്പോള്‍ യുക്തിവാദിയുടെ കണ്ണുകൊണ്ടല്ലാതെ സാധാരണ മനുഷ്യന്റെ കണ്ണുകൊണ്ടുകൊണ്ടു തയ്യാറാവണം....

    മനുഷ്യജീവിതം അനുഭവിക്കേണ്ടതായുള്ള ദു:ഖങ്ങളെ സ്വന്തം ശരീരം അനുഭവിച്ചു എന്നത് സായിബാബയുടെ കുറവായി കാണേണ്ടതില്ല കാരണം അദ്ധ്യേഹം മനുഷ്യനായിതന്നെയാണ് ജീവിച്ചത്.... ചെയ്തിരുന്നത് ഈശ്വരതുല്യമായ പ്രവര്‍ത്തനവും....പുട്ടപര്‍ത്തിയെന്ന ഗ്രാമത്തില്‍നിന്നും ലോകമാകമാനമുള്ള ജനസമൂഹത്തെ വിശ്വപ്രേമമെന്ന തലത്തിലേക്കെത്തിക്കാന്‍ , സേവനത്തിന്റെ പാതയിലേക്ക് ആയിങ്ങള്‍ക്ക്, പതിനായിരങ്ങള്‍ക്ക് പ്രേരണാശക്തിയായി ആധ്യാത്മീക സ്രോതസ്സായി നിലകൊള്ളാന്‍ കഴിഞ്ഞെങ്കില്‍ അത് ഈശ്വരതുല്യമായ പ്രവൃത്തി തന്നെയാണ്.

    ഇനിയൊന്നു ചോദിക്കട്ടെ -----ഈ വിമര്‍ശനത്തിനൊരുങ്ങുന്ന മാന്യ കോവൂരും, ഇടമറുകും മറ്റു പലരും എന്തു മനുഷ്യസേവനമാണു ചെയ്യുന്നത്....ഈ ജീവിതം കൊണ്ട് അവര്‍ തന്ന ബാക്കിപത്രമെന്താണ്....?...ഭാരതത്തിന്റെ ഭാവി ചരിത്രത്തില്‍ ഇവരുടെ ചിത്രമെത്തരത്തിലായിരിക്കും?....ഒന്നു സ്വയം ചോദിക്കുക.....

    ReplyDelete
  17. ദൈവം ദൈവവും മനുഷ്യന്‍ മനുഷ്യനും തന്നെയാണ്. രണ്ടും കൂട്ടിക്കുഴക്കുന്നത് മഹാ വങ്കത്തരമത്രേ!

    ReplyDelete
  18. വെന്റിലെറ്ററിന്‍റെ ഇടുങ്ങിയ അറയില്‍
    എം.ആര്‍. ഐ .സ്കാനിങ്ങിന്റെ റിസള്‍ട്ടില്‍
    പ്രതീക്ഷ അര്‍പ്പിച്ച് , കംപ്യുട്ടര്‍ സ്ക്രീനില്‍ തെളിയുന്ന
    ഇ.സി.ജി റിപ്പോര്‍ട്ട് ആശങ്കയോട് നോക്കി ,
    മനുഷ്യ ദൈവം പ്രാണവായുവിന് വേണ്ടി
    ചക്ര ശ്വാസം വലിക്കുന്നു.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. ഒരുപാട് സത്പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനുള്ള മനസുള്ളവന്‍ വെറുമൊരു തെരുവ് ജാലക്കാരന്റെ ചെപ്പടിവിദ്യയിലേക്ക് അധപതിച്ചതെന്തിനെന്നു ആലോചിക്കുമ്പോഴാണ് ധന മോഹത്തിന്റെയും വിശ്വാസ ചൂഷണത്തിന്റെയും കറുത്ത മുഖംമൂടി ഊര്‍ന്നു വീഴുന്നത്. യു. കലാനാഥന്റെ ചിന്തകള്‍ കേരളത്തിലെ സാധാരണക്കാരിലേക്ക് പടരണം. എങ്കിലേ കപട ദൈവങ്ങളുടെ ആത്മീയ വ്യവസായങ്ങള്‍ അടിത്തറയിളകി നശിക്കുകയുള്ളൂ.

    ReplyDelete
  21. All men have to die, and our death is by divine appointment. It is one appointment everyone will keep. After death comes judgment, which is also appointed by God. And since men are not able to atone for their own sins, God's judgment demands that they pay or have a substitute pay for them.

    Yoonus Indianoor

    ReplyDelete
  22. എനിക്ക് ഇതൊരു വലിയകാര്യമായി തോന്നിയില്ല എന്‍റെ മുമ്പില്‍ ഒരു മുസ്‌ലിയാര്‍ ഒരുകെട്ടുമുടിയും അരുപാടുലിറ്റര്‍ വെള്ളവുമായി നില്‍ക്കുന്നു...........!

    ReplyDelete