Sunday, February 12, 2012

സൌദി പൊലീസ് സ്റ്റേഷനിലിരുന്നു മാര്‍ക്കോസ് പാടിയ ആ പാട്ട്

അതൊരു വേദനാജനകമായ വാര്‍ത്തയായിരുന്നു. മലയാളിയുടെ പ്രിയ ഗായകരിലൊരാളായ കെ.ജി. മാര്‍ക്കോസ് സൌദി പൊലീസിന്റെ പിടിയിലായിരിക്കുന്നു. കേട്ടവര്‍ കേട്ടവര്‍ നിജസ്ഥിതി അന്വേഷിക്കാന്‍ പത്രമാപ്പീസിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. ദമ്മാം ബ്യൂറോയില്‍ ബന്ധപ്പെട്ടപ്പോള്‍ സംഭവത്തിന്റെ ഏകദേശ രൂപം പിടികിട്ടി. കലയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടായിട്ടല്ലെങ്കിലും നാലു പുത്തനുണ്ടാക്കാനുള്ള അവസരമെന്ന നിലയില്‍ കലാമാമാങ്കങ്ങള്‍ നടത്തുന്ന മലയാളി സംഘങ്ങളിലാരോ സംഘടിപ്പിച്ച ഒരു ഗാനമേള സ്ഥലത്തുനിന്നാണ് അദ്ദേഹം സൌദി പൊലീസിന്റെയും സദുപദേശ സംഘത്തിന്റേയും പിടിയില്‍ പെട്ടിരിക്കുന്നത്. സൌദി അധികൃതരില്‍നിന്ന് നിയമപരമായ അനുമതിയൊന്നും വാങ്ങാതെ തികച്ചും നിരുത്തരവാദപരമായി സംഘടിപ്പിക്കപ്പെട്ട ആഘോഷ പരിപാടിയെ കുറിച്ച് മലയാളികളാരോ ഒറ്റിയാണ് പൊലീസ് നടപടിയുണ്ടായത്. സൌദിയിലെ അല്‍പം പ്രശ്നബാധിത പ്രദേശമാണ് ഖത്തീഫ്. ഇവിടെ അടുത്ത ദിവസങ്ങളില്‍ പോലും വെടിവെപ്പും മറ്റും സംഭവങ്ങളുണ്ടായിരുന്നു. അത്തരം ഒരു സ്ഥലത്ത് മുന്‍കൂട്ടി ടിക്കറ്റും നോട്ടീസും അടിച്ച് പെരുമ്പറ കൊട്ടി വിളംബരം ചെയ്ത് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെ വിളിച്ചുകൂട്ടി പരിപാടി നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ പേരിന് ഒരു പൊലീസുകാരന്റെ വാക്കാല്‍ അനുമതി പോലും വാങ്ങിയിരുന്നില്ലത്രെ. നാലാളു കൂടുന്ന ചടങ്ങ് നടത്തണമെങ്കില്‍ പോലും സ്വന്തം പൌരന്മാര്‍ പ്രദേശിക പൊലീസധികൃതരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം എന്ന കര്‍ശന നിബന്ധനയുള്ള ഒരു ജനാധിപത്യ രാജ്യത്തുനിന്ന് വന്നവരാണ് ഈ തോന്ന്യാസം പ്രവര്‍ത്തിച്ചിരിക്കുന്നത്. നിയമാനുസാരിയായിരുന്നില്ലെന്നതോ പോട്ടെ, തദ്ദേശ നിയമങ്ങളെയും ആചാര വിശ്വാസങ്ങളേയും വെല്ലുവിളിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു ആള്‍ക്കൂട്ട പരിപാടിയിലേക്കാണ്, ഇത്ര ഗുരുതരമായ നിയമ ലംഘനങ്ങളെ കുറിച്ചൊന്നും അറിവില്ലാതിരുന്ന ആ നിഷ്കളങ്ക കലാകാരനെ ക്ഷണിച്ചുവരുത്തി കുരുതികൊടുത്തത്. പൊലീസ് നടപടിയുണ്ടായപ്പോള്‍ പരിപാടി നടന്ന ഫാം ഹൌസ് ഓഡിറ്റോറിയത്തില്‍നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍ സംഘാടകരായിരുന്നത്രെ. സംഘാടകരുടെ മാന്യ സുഹൃത്തുക്കളായ 'പാര'കള്‍ മതകാര്യ വകുപ്പിന് കീഴിലുള്ള സദുപദേശ സംഘത്തിനും പൊലീസിനും നല്‍കിയ വിവരം അത്രമാത്രം ഗുരുതര സ്വഭാവത്തിലുള്ളതായിരുന്നു. മദ്യ വിതരണവും ആഭാസ നൃത്തവും നടക്കുന്നു എന്നായിരുന്നത്രെ 'പാര'. സംഘാടകര്‍ സ്ഥലം വിട്ടതിനാല്‍ പരിപാടിയുടെ ഉത്തരവാദികളെ കണ്ടെയ്യാന്‍ പൊലീസിന് സ്ഥലത്തുനിന്ന് കണ്ടെടുത്ത കൂപ്പണിലും നോട്ടീസിലും വേദിയില്‍ പ്രദര്‍ശിപ്പിച്ച ബാനറിലും കണ്ട 'മുഖ'മാരെന്ന് തിരയലേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പരിപാടി തുടങ്ങാനുള്ള ഒരുക്കത്തിലായതിനാല്‍ വേദിക്ക് പിറകിലെ മുറിയില്‍ തന്റെ സുഹൃത്തും മലയാള സിനിമാ നിര്‍മാതാവും പ്രവാസി വ്യവസായിയുമായ എം.ജെ. വിജയിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന മാര്‍ക്കോസിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിയുടെ ഭാഗം. സൌദി പൊലീസിന് അറിയില്ലല്ലോ മലയാളികളുടെ ഈ പ്രിയ ശബ്ദത്തെ.


വിവരം കേട്ടറിഞ്ഞപ്പോള്‍ വല്ലാത്തൊരു നൊമ്പരം ഇടനെഞ്ചില്‍ തടഞ്ഞു വീര്‍പ്പുമുട്ടി. കാരണം തലേദിവസം ഉച്ചക്കാണ് തമ്മില്‍ കണ്ടുപിരിഞ്ഞത്. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രസ് റൂമില്‍ വിനയം സ്ഫുരിക്കുന്ന മുഖവുമായി ആ കൃശഗാത്രനായ മനുഷ്യന്‍ നിന്നിരുന്നു. മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റ് പാട്ടുകള്‍ സമ്മാനിച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ ത്രാണി തന്നത് 10000ത്തോളം കൃസ്തീയ ഭക്തി ഗാനങ്ങളും 5000ത്തോളം മാപ്പിളപ്പാട്ടുകളുമാണെന്ന് അദ്ദേഹം ആ വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം ചെന്നെത്തുന്ന ദുരന്ത മുഖത്ത് സിനിമക്ക് പുറത്തുപാടിയ ഈ പാട്ടുകളിലൊന്നു രക്ഷയാകുമെന്ന് അപ്പോള്‍ അദ്ദേഹം കരുതിയിരിക്കില്ലല്ലോ. സംഭവിച്ചത് അതാണ്. മാര്‍ക്കോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിജയിയേയും കൂട്ടുപ്രതിയാക്കിയിരുന്നു. വര്‍ഷങ്ങളായി സൌദിയിലുള്ള അദ്ദേഹത്തിന്റെ അറബി ഭാഷാ പരിജ്ഞാനമാണ് വഴിത്തിരിവിനിടയാക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇരുവരേയും ചോദ്യം ചെയ്യുമ്പോള്‍ ഒപ്പമുള്ളയാള്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് വിജയ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പ്രശസ്ത ഗായകനാണെന്ന് അറിഞ്ഞപ്പോള്‍ സ്റ്റേഷനിലെ പൊലീസ് മേധാവിയുടെ കണ്ണുകള്‍ വിടര്‍ന്നു. പൊലീസുകാരന്റെ കാര്‍ക്കശ സ്വഭാവം അയഞ്ഞു. തങ്ങളുടെ മുഹമ്മദ് അബ്ദുവിനെ പോലെ പ്രശസ്തനാണോ ഇദ്ദേഹം നിങ്ങളുടെ നാട്ടിലെന്ന് പൊലീസ് ക്യാപ്റ്റന്‍ വിജയിനോട് ചോദിച്ചു.  സൌദിയിലെ പ്രശസ്ത പാട്ടുകാരനായ മുഹമ്മദ് അബ്ദു ഒത്മാന്‍ അല്‍ അസീരിയുടെ മധുര സംഗീതത്തിന്റെ അലകള്‍ അപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഓളംവെട്ടിയിട്ടുണ്ടാകണം. അതേയെന്ന് പറഞ്ഞപ്പോള്‍ യൂടൂബില്‍ കാണാനാകുമോ എന്നായി. യൂടൂബില്‍ ഇഷ്ടംപോലെയുണ്ടാകും എന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലെ കമ്പ്യൂട്ടറിന് മുന്നിലേക്കോടുകയായിരുന്നു ആ സ്റ്റേഷന്‍ മേധാവി. യൂടൂബില്‍ മാര്‍ക്കോസിന്റെ നൂറുകണക്കിന് പാട്ടുകള്‍. ഈരടികളുടെ ശ്രുതി മധുരത്തേക്കാള്‍ അതിന്റെ ആശയത്തിന് പ്രാധാന്യം കൊടുക്കുന്ന അറബി പാരമ്പര്യം കൊണ്ടാവണം, മനസിലാകാത്ത മലയാളത്തിലല്ല, അറബിയിലുള്ള പാട്ടുകള്‍ പാടാനറിയുമോ എന്ന് അദ്ദേഹം മാര്‍ക്കോസിനോട് ചോദിച്ചത്. അറസ്റ്റും ബഹളവുമൊക്കെയായി വലിഞ്ഞുമുറുകിയിരുന്ന ഗായകന്റെ മനസും പൊലീസ് മേധാവിയുടെ ഭാവമാറ്റം കണ്ട് അപ്പോഴേക്കും അയഞ്ഞുതുടങ്ങിയിരുന്നു. അറബി പാട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം യേശുദാസിന്റെ പ്രസിദ്ധമായ 'മൌത്തും ഹയാത്തിനുമുടമസ്ഥനേ' എന്ന മുസ്ലിം ഭക്തി ഗാനത്തിന്റെ തുടക്കത്തിലുള്ള 'ലാ ഇലാഹ ഇല്ലാ അന്‍ത, സുബ്ഹാനക ഇന്നീ കുന്‍തു മിന ളാലിമീന്‍' എന്ന ഖുര്‍ആന്‍ സൂക്തം തന്റെ ഇമ്പമാര്‍ന്ന സ്വരത്തില്‍ പാടി. പൊലീസ് ക്യാപ്റ്റന്‍ ആ സ്വര രാഗ പ്രവാഹത്തില്‍ സ്വയം മറന്നിരുന്നുപോയി. പിന്നീട് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും വിളിച്ചിരുത്തി അവരുടെ മുന്നിലും മാര്‍ക്കോസിനെ കൊണ്ടുപാടിച്ചു. ആ സ്വരമാധുരിയില്‍ പൊലീസ് സ്റ്റേഷന്‍ അതിന്റെ സഹജമായ കാര്‍ക്കശ്യത കയ്യൊഴിഞ്ഞ് തരളിത ഭാവം കൈക്കൊണ്ടു. എംബസിയുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും സമയോചിത ഇടപെടലിലൂടെ നിയമലംഘനത്തിന്റേയും ദേശവിരുദ്ധതയുടേയും ഗൌരവ കുറ്റങ്ങളില്‍നിന്ന് ജാമ്യമെടുത്ത് അദേഹം പുറത്തിറങ്ങുമ്പോള്‍ പൊലീസുകാര്‍ ആദരവോടെ നോക്കിനിന്നു. ദേശാതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന കലാകാരനോടുള്ള സ്നേഹവായ്പ്.


സ്വാതന്ത്യ്രത്തിന്റെ അപ്പോസ്തലന്മാരുടേതെന്ന് തരം കിട്ടുമ്പോഴൊക്കെ കൊളോണിയല്‍ വിധേയത്വത്തിന്റെ ഹാങ്ങോവറില്‍ നാം വാഴ്ത്തിപ്പാടാറുള്ള പാശ്ചാത്യരാജ്യങ്ങളില്‍ അന്യരാജ്യക്കാരെ അടിവസ്ത്രം വരെ ഊരി പരിശോധിച്ചേ അകത്തേക്ക് കടത്തിവിടൂ എന്ന കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ സാധാരണ വാര്‍ത്തകളായി മാറിയ കാലത്തും, സൌദിയില്‍ നിയമ ലംഘനത്തിന് ഒരു കലാകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് അടഞ്ഞ സമൂഹത്തിന്റെ 'കൊടിയ അപരാധ'വും 'ആവിഷ്കാര സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റവു'മായി ചിത്രീകരിച്ചുകൊണ്ട് ചേന്ദമംഗലൂര്‍ വഴിയും കാരശേരി വഴിയും വന്നെത്താന്‍ സാധ്യതയുള്ള ശകാര ഏറുകളും അത് കൊണ്ടാടാന്‍ ചില മാധ്യമങ്ങളുമുണ്ടായേക്കാം എന്ന സാധ്യത മുന്നില്‍ കണ്ടാണ് ഈ കുറിപ്പിന് തുനിഞ്ഞതെന്ന് വൈകിയെങ്കിലും പറയട്ടെ. ലോകം അറിയുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമാണെന്ന് ബോധ്യപ്പെട്ടിട്ടും എ.പി.ജെ അബ്ദുല്‍ കലാമിനോട് ആദരവോടെ പെരുമാറാന്‍ അമേരിക്കന്‍ പൊലീസിന് ഭീകരതാ വിരുദ്ധ പരിശോധനയുടെ പേരില്‍ കഴിഞ്ഞിരുന്നില്ലല്ലോ. ഊരാന്‍ തുടങ്ങിയ നിക്കര്‍ ഊരിച്ച് പരിശോധിച്ച് ഭീകരനല്ലെന്ന് ഉറപ്പാക്കിയിട്ടേ പൊലീസ് മാന്യതയുടെ മുഖം മൂടി തിരികെ എടുത്ത് അണിഞ്ഞുള്ളൂ. സമാനമായ രീതിയില്‍ തന്നെയാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും എന്തിന് സംയുക്ത വര്‍മ്മ പോലും അപമാനിക്കപ്പെട്ടത്. അവിടെയാണ്, കലാകാരനാണെന്ന് അറിഞ്ഞപ്പോള്‍ നിയമ ലംഘന കുറ്റവാളിയായിട്ടെത്തിയിരിക്കുന്നയാളായിട്ടുകൂടി ഉന്നതമായ മാന്യതയോടെയും ആദരവോടെയും പെരുമാറാന്‍ തയ്യാറായി സൌദി പൊലീസ് വ്യത്യസ്തത പുലര്‍ത്തിയത്.

സ്വയം കുഴി തോണ്ടുന്ന മലയാളി സമൂഹം
മദ്യം നിഷിധമായ, ആണും പെണ്ണും കൂടിച്ചേരുന്നതിനും അതിരുവിട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമുള്ള ഒരു രാജ്യത്ത് തോന്ന്യാസം പ്രവര്‍ത്തിക്കാനുള്ള മലയാളിയുടെ വിപദി ധൈര്യമാണ് ഇവിടെ പ്രതി. രാജ്യത്തുള്ള വിദേശ തൊഴിലാളികള്‍ ആഴ്ചവട്ടത്തില്‍ ഒന്ന് കൂടിയിരിക്കുന്നതും നിരുപദ്രവകരമായ ആഘോഷങ്ങളിലും കലാകായിക പ്രകടനങ്ങളിലും മുഴുകുന്നതും കര്‍ശന നിയന്ത്രണങ്ങളുടെ ചാരക്കണ്ണുകള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് മാനുഷിക പരിഗണന കൊണ്ടാണ്. അങ്ങിനെ കിട്ടുന്ന ആ പരിമിത സ്വാതന്ത്യ്രം പോലും മലയാളിയുടെ സഹജമായ അച്ചടക്കമില്ലായ്മ മൂലം തകര്‍ത്തുകളയുന്ന സംഭവങ്ങളാണ് അടുത്തിടെയായി സൌദിയിലെ മലയാളി സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്നത്. അടുത്തിടെ റിയാദില്‍ ഒരു രാഷ്ട്രീയാനുകൂല സംഘടനയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ മദ്യപിച്ച് കൂത്താടിയ മലയാളി യുവാക്കള്‍ കൂട്ടത്തല്ലിന്റെ ഉജ്ജ്വല പ്രകടന പരമ്പരയാണ് കാഴ്ചവെച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയിരിക്കുന്ന ഒരു കോമ്പൌണ്ടിനുള്ളില്‍ നിന്നുകൊണ്ടാണ് നാട്ടുശീലങ്ങളുടെ ഇത്തരം മെയ് വഴക്കങ്ങള്‍ . വാഹനത്തിലും ഓഡിറ്റോറിയങ്ങളിലുമിരുന്നു മദ്യപിക്കുക, ഗാനമേളകളില്‍ കൂത്താടുക, സ്ത്രീകളെ ശല്യം ചെയ്യുക തുടങ്ങി എന്തു വൃത്തികേടും നടത്താന്‍ മടിയില്ലാത്തവര്‍ തന്നെ പലപ്പോഴും ഇത്തരം കലാമാമാങ്കങ്ങളുടെ സംഘാടകരുമാകാറുണ്ട്.

64 comments:

  1. അതെ..സ്വയം കുഴി തോണ്ടുകയാണ് മലയാളിസമൂഹം.
    വളരെ കാര്യമാത്രപ്രസക്തമായ ഒരു വിഷയം..
    ചിന്തനീയം.

    ReplyDelete
  2. നന്ദി നജിം ഭായീ,,,
    ഈ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കൊതിക്കുകയായിരുന്നു...
    ശക്തമായ ഭാഷയില്‍ തന്നെ മലയാളികളുടെ ഇത്തരം നിരുത്തരവാദിത്വ പരമായ പ്രവര്‍‌ത്തനങ്ങളെ വിമര്‍ശിച്ചു.
    രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് മദീനയിലും ഇത് പോലെ ഒന്നരങ്ങേറിയിരുന്നു.
    അന്ന് ടീവീ പ്രോഗ്രാമിലൂടെ പ്രശസ്തനായ ഒരു ബാല ഗായകനാണ് ഈ ദുര്‍‌വിധി ഉണ്ടായത്.
    എന്നാലും അത് അധികം വഷളാവാതെ ഒതുക്കി.
    ഒപ്പം സൗദി പോലീസുകാരുടെ നിര്‍‌ദയപെരുമാറ്റം കൊട്ടിപ്പാടുമ്പോള്‍ ഇത്തരം അവസരങ്ങളില്‍ അവര്‍ നല്‍കുന്ന ആദരവ് ഞാന്‍ അനുഭവിച്ചിട്ടുള്ളതിനാല്‍ എനിക്കത് കണ്ണില്‍ കാണുകയും ചെയ്തു.
    (ആ വിഷയം ഞാന്‍ ഉടനെ പോസ്റ്റ് ചെയ്യുന്നുണ്ട്.)

    ReplyDelete
    Replies
    1. നന്ദി നൌഷാദ്, വേഗം അത് പോസ്റ്റു ചെയ്യൂ.

      Delete
  3. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  4. ഒരു ഞെട്ടലോടെ ആയിരുന്നു ഈ വാര്‍ത്ത കേട്ടത്
    നമ്മുടെ എല്ലാ പ്രാര്‍ത്ഥന ദൈവം കേട്ടു അദ്ദേഹത്തിന്‍റെ നിരപരാധിത്വം സര്‍ക്കാരിന് ബോധ്യമായി സര്‍വ ശക്തന് സ്തുതി

    താങ്ക്സ് നജീബ്

    ReplyDelete
  5. ഭയങ്കരം സൗദി പോലീസുകാരുടെ ഒരു കാര്യം. മാര്‍ക്കോസിന്റെ പാട്ട് കേട്ട് മയങ്ങിയ ഇത്ര നിഷ്ക്കലന്കരെ ആണോ സംശയിക്കുന്നത്?

    ഓ അപ്പൊ ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രി തിങ്കളാഴ്ച അവിടെ എത്തുന്നുണ്ട്, ആ സമയത്ത് ഒരു ഇന്ത്യന്‍ പൌരനെതിരെ നിസാര കാര്യത്തിന് കേസ് എടുത്താല്‍ പ്രശ്നം ആകും എന്ന് തോന്നിയത് കൊണ്ടല്ല വിട്ടയച്ചത് .. ഞാന്‍ വെറുതെ സംശയിച്ചു..

    ReplyDelete
  6. എന്തു തന്നെയായാലും അദ്ദേഹത്തെ വിട്ടയച്ചല്ലോ...ഇതേപോലെ ചെറ്റത്തരപ്പരിപാടികള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ കുടുക്കുന്ന മാന്യ സംഘാടക..മോമ്മാരെ അഭിവാദ്യങ്ങള്‍...

    ReplyDelete
  7. പെരുന്നാള്‍ അവധിയില്‍ റിയാദില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ കള്ള് വിളമ്പുന്ന പരിപാടി എന്ന് പറഞ്ഞു ഒറ്റുകാര്‍ പറഞ്ഞു വിട്ട പോലീസുകാരുടെ വിട്ടു വീഴ്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരം ഉണ്ടായിട്ടുണ്ട്. കള്ള് തിരഞ്ഞിട്ടു കിട്ടാതിരിക്കുകയും എന്ത് നടക്കുന്നു എന്ന് അവരോടു ബോദ്ധ്യ പ്പെടുത്തിക്കൊടുക്കാന്‍ കഴിയുകയും ചെയ്തതിനാല്‍ വേഗം പരിപാടി അവസാനിപ്പിച്ചു പിരിഞ്ഞു പോയ്ക്കൊള്ളാന്‍ പറഞ്ഞു പോലീസുകാര്‍ ആദ്യം പോയി. അന്നാരും അറസ്റ്റ് ചെയ്യപ്പെടാത്തതിനാല്‍ അതൊരു വാര്ത്തയായില്ല.

    ReplyDelete
  8. വിശദ വിവരങ്ങള്‍ക്ക് നന്ദി നജിം.

    ReplyDelete
  9. very good report,,, ഞാന്‍ അദ്ധേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ തന്നെ മനസ്സില്‍ പ്രാര്‍ത്ഥിച്ചിരുന്നു. - അദ്ദേഹം "കണ്ണീരില്‍ മുങ്ങി" എന്ന ദാസേട്ടന്‍ പാടിയ മറ്റൊരു മാപ്പിള്ളപാട്ടിന്റെ മനോഹരമായ തുടക്കമായ "സുബുഹാനക്ക ലാഇല്‍മലനാ" എന്ന അറബി സൂക്തം പാടി പോലീസുകാരുടെ ഹൃദയം കവരട്ടെ എന്ന്. ഞാന്‍ ഇത് എന്റെ ഭാര്യയോട്‌ പറയുകയും ചെയ്തു. ഈ ഗാനം വളരെ ഹൃദ്യമായി അദ്ദേഹം റിയാദില്‍ ആലപിച്ചിരുന്നു. അദ്ധേഹത്തെ സൗദി പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ വിചാരിച്ചിരുന്നു ഇത്രയും ക്കാലം തനത് മാപിളപാട്ടുകള്‍ ആസ്വാധകര്‍ക്ക് ആയി സമര്‍പിച്ച അദ്ദേഹം ഇനി മാപിളപാട്ടുകളേയും, മുസ്ലിം സമുധയതെയും വെറുക്കുമോ എന്ന്! ഏതായാലും സൗദി പോലീസ് ആ ധുരവിധി ഉണ്ടാക്കാതെ കാത്തു.

    ReplyDelete
  10. മനസ്സില്‍ തീ നളങ്ങളുയര്‍ന്ന ദിനമായിരുന്നു കടന്ന് പോയതു...

    ReplyDelete
  11. മാര്‍ക്കോസ് ചെയ്ത ഏതോ പുണ്യത്തിന്റെ ഫലമായിട്ടാണു സൌദി പോലീസിനെകൊണ്ട് അദ്ധേഹത്തെ വിട്ടയക്കാന്‍ തോന്നിപ്പിച്ചത്. എന്തായാലും മാര്‍ക്കോസ് എന്ന പാവം ഗായകന്‍ രക്ഷപ്പെട്ടല്ലോ. അറിയപ്പെടുന്ന ഒരാള്‍ അകപ്പെട്ടപ്പോള്‍ അറിയപ്പെടുന്ന മറ്റൊരാള്‍ കൂടെയുണ്ടായിരുന്നതുകൊണ്ടുമാണു അദ്ധേഹം രക്ഷപ്പെട്ടത് എന്നത് മറക്കരുത്. സൌദിപോലീസിനെ അധികം വെള്ളപൂശേണ്ട അവശ്യമില്ലെന്നാണു എന്റെ പക്ഷമ്.

    ReplyDelete
  12. നജീം, പ്രവാസി മലയാളികളായ ചിലരുടെ തീര്‍ത്തും അതിരുവിടുന്ന പൊതുപരിപടികളിലെ പ്രകടനങ്ങളെ നിശിതമായി വിമര്‍ശന വിധേയമാക്കുന്ന ഭാഗങ്ങളോട് യോജിക്കുമ്പോള്‍ തന്നെ കുറിപ്പിലെ പ്രധാന വിഷയവുമായി ബന്ധപ്പെട്ടു പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങള്‍ അങ്ങേയറ്റം ലാഘവത്തോടെയാണ് നിന്റെ കുറിപ്പ് കയ്കാര്യം ചെയ്യുന്നതെന്ന് പറയാതെ വയ്യ. വ്യക്തിപരവും സാമൂഹ്യവുമായ സ്വാതന്ത്ര്യം, സാംസ്‌കാരിക സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്ന് പൊതുവില്‍ നാം വിളിക്കുന്ന, സാമൂഹ്യ മനുഷ്യന് ജീവ വായു പോലെ ജീവിച്ചു കൂടാന്‍ ആവശ്യമായ രാഷ്ട്രീയ പരിസരം ഒക്കെ താരതമ്യത്തിന് വിധേയമാക്കുമ്പോള്‍ സൗദി പോലുള്ള ഒരു തിയോക്രാട്ടിക് ഗോത്ര മനോ നിലയ്ക്ക് പ്രാമുഖ്യമുള്ള, ജനാധിപത്യ ആധുനികതയ്ക്ക് ഇനിയും വിധേയമായിട്ടില്ലാത്ത ഒരു വ്യവസ്ഥയെ പാശ്ചാത്യ സ്വതന്ത്ര സമൂഹവുമായി ഒക്കെ താരതമ്യം ചെയ്യുന്നതിലെ ശ്രദ്ധക്കുറവു ഒരു ചെറിയ കാര്യമല്ലെന്ന് ഓര്മപ്പെടുത്തട്ടെ. ഒറ്റപ്പെട്ടതും കേവലവുമായ സന്ദര്‍ഭങ്ങളെ ഉദാഹരിച്ചുകൊണ്ടല്ല ഒരു വ്യവസ്തയെയോ, സമൂഹത്തെയോ, ആശയതെയോ വിലയുതെണ്ടത്. സംഗീതം ഹറാം ആണെന്ന് കരുതുന്ന ഒരു പോലീസ് ഓഫീസറുടെ മുന്നിലായിരുന്നു മാര്‍കോസ് എത്ത്തിപ്പെട്ടിരുന്നെങ്കില്‍ സ്ഥിതി നേരെ വിപരീതമായേനെ. എന്നാല്‍ അതും ഒരു വ്യവസ്തയെയോ അത് നല്‍കുന്ന സ്വതന്ത്ര്യതെയോ വിലയിരുതുന്നതിന്റെ ഉദാഹരണം ആവുന്നില്ല. അപരന്റെ വിയോജിക്കാനുള്ള അവകാശതോട് ഒരു വ്യവസ്ഥയും അതിനകത്തെ പൌരന്മാരും എന്ത് നിലപാടെടുക്കുന്നു എന്നത് സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന ആ സമൂഹത്തിന്റെ നിലപാടിനെ അടയാളപ്പെടുത്തും. ആ നിലയില്‍ നോക്കുമ്പോള്‍ സ്വാതന്ത്ര്യ വ്യവസ്ഥകളും സമൂഹങ്ങലുമായൊരു താരതമ്യത്തിന് പോലും ഈ രാജ്യത്തിന്‌ വളര്‍ച്ച എത്തി എന്ന് പറയാനാവില്ല.

    ReplyDelete
  13. അന്യ നാട്ടിലും പാരകളോ. സമ്മതിക്കണം മലയാളിയുടെ സ്വഭാവ വിശേഷത്തെ.

    ReplyDelete
  14. കാര്യങ്ങള്‍ വിശദമാക്കിയത്തിനു നന്ദി ..മാര്‍ക്കോസ് സുവിശേഷ സംഗീത പരിപാടിക്ക് വന്നതിനാലാണ് അറസ്റ്റു ചെയ്യപ്പെട്ടത് എന്ന തിരത്തില്‍ കിംവദന്തികള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട് ,,സത്യ സന്ധമായ വാര്‍ത്ത ജനങ്ങളിലേക്ക് കൂടുതല്‍ എത്തട്ടെ ..ഈ ശ്രമം നന്നായി ..

    ReplyDelete
  15. വളരെ നല്ല പോസ്റ്റ്‌ നജീം ഭായ്. വളരെ അധികം വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത‍യായിരുന്നു ഇത്. സൗദിയിലെ ഭരണ വ്യവസ്ഥയോടുള്ള വിയോജിപ്പ്‌ ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത് തന്നെ മഹാഅബദ്ധം ആണ്. സൗദി അറേബ്യ ഒരു മതകേന്ദ്രീകൃത നിയമവ്യവസ്ഥയില്‍ അധിഷ്ഠിതമായ രാജ്യമാണെന്നും, അവിടെ പാലിക്കപ്പെടേണ്ട നിയമങ്ങളെ കുറിച്ചും ബോധ്യമില്ലാത്തവര്‍ അല്ലല്ലോ ഈ സംഘാടകര്‍. ഈ വിഷയത്തില്‍ കുറ്റക്കാര്‍ അവര്‍ മാത്രമാണ്. മലയാളി പ്രവാസി സംഘടനകള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. ഏതൊരു കഠിനഹൃദയന്റെയും മനസ്സിനെ ആര്‍ദ്രമാക്കാന്‍ കഴിയുന്ന കലാരൂപം ആണ് സംഗീതം. കലാകാരന്‍മാരെ ആദരിക്കത്തവര്‍ എണ്ണത്തില്‍ വളരെ കുറവും..!

    ReplyDelete
  16. കഴിഞ്ഞ ദിവസം ജിദ്ദ റ്റുലിപ്പ് ഹോട്ടലില്‍ നടന്ന പരിപാടിയും മലയാളികള്‍ കള്ളുകുടിച്ച് പ്രശ്നമുണ്ടാകി

    ReplyDelete
  17. വിശദ വിവരത്തിനു നന്ദി. ഇവിടെ പത്രങ്ങളില്‍ അറസ്റ്റ് ചെയ്തതും വിട്ടയച്ചതും മാത്രെ ഉണ്ടായിരുന്നുള്ളു. അദ്ദെഹത്തിനു പ്രശ്നമൊന്നുമില്ലാതെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞത് നന്നായി,അല്ലെങ്കില്‍ ഇങ്ങനൊന്നുമാവില്ല മാധ്യമങ്ങള്‍ ആഘോഷിക്കുക.

    ReplyDelete
  18. സൌദി പോലിസിന്റെ പെരുമാറ്റം അവിടെ തല്‍ക്കാലം മാറ്റിവയ്ക്കുക. സന്ഖാടകരുടെ വിവരക്കേട് പിന്നെ ഒറ്റികൊടുക്കല്‍ കൊള്ളാം കലക്കിയിട്ടുണ്ട് മലയാളി ലോകത്ത് എവിടെ പോയാലും സഹജമായ ആ ' മലയാളിത്തം' കാണിക്കും.

    ReplyDelete
  19. ആ പാര പണിഞ്ഞ ----(പറ്റിയ വാക്ക് ഒരു ഡിക്ഷ്ണറിയിലുമില്ല)ളെ നമിക്കണം.. മലയാളിയുടെ മനസ്.. കഷ്ടം... നീലപ്പടം ഷെയര്‍ ചെയ്തും, കള്ളുകുടിച്ച് പാരമെനഞ്ഞും അവന്‍ ആഗോളമാനവീകതയുടെ മുന്നില്‍ എപ്പോഴും.....

    ReplyDelete
  20. ഇത്രയും വിശദമായ എഴുത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞു തന്നതിനു നന്ദി....സംഖാടകരെ പറഞ്ഞാല്‍ മതിയല്ലോ ..ഒരു കലാ കാരനെ നേരാം വണ്ണം നോക്കാന്‍ അറിയാത്ത സംഖാടകര്‍

    ReplyDelete
  21. kooduthal details nalkiyathinu nandi , najim,,,

    ReplyDelete
  22. വിശദമായ എഴുത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞു തന്നതിനു നന്ദി

    ReplyDelete
  23. natinte sothaya mannya kalakaranmare vishamippikkunnavar evite poyalum rakshappetilla......avar mutinju pokum.

    ReplyDelete
  24. ഈ വിഷയത്തില്‍ ഫേസ് ബുക്ക്‌ ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാര്യം അറിയാതെയാണ് . കിട്ടിയ അവസരം മുതലെടുത്തു പലരും വെറുതെ വചാലരാകുന്നുണ്ട് .. മലയാളി എന്ന പ്രശ്നകാരികള്‍ മുന്നും പിന്നും നോക്കാതെ ചുളുവില്‍ കാശുണ്ടാക്കാന്‍ നടത്തുന്ന ഇത്തരം അഭ്യാസങ്ങള്‍ ഒരു സമൂഹത്തെ മൊത്തത്തില്‍ അവഹേളിക്കലാണ് . ചുളുവില്‍ കാശുണ്ടാക്കാന്‍ നടത്തുന്ന ഇത്തരം കോപ്രായങ്ങള്‍ കാരണം നന്മ ഉദ്ദേശിച്ചു നടക്കുന്ന സാമൂഹിക , സാംസ്ക്കാരിക , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ 'പാര'യാകുന്ന ദുസ്ഥിതി വരെ ഉണ്ടാകുന്നു ..
    ഇവിടെ വന്നിട്ടും പാഠം പഠിക്കാത്ത വര്‍ ഇനി എവിടെ ചെന്നാലാണ് നന്നാവുക ? മലയാളീ നിങ്ങള്‍ മലയാളികളെ നാറ്റിക്കരുത് .. ഇതിന്റെ ലിങ്ക് പരമാവധി ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യുക .. സത്യം ലോകം അറിയട്ടെ.. നന്ദി നജീം ജീ

    ReplyDelete
  25. ഗള്‍ഫില്‍ കാലുകുത്തിയാല്‍ പിന്നെ അറബിയേക്കാള്‍ വലിയ കാട്ടറബിയാവുന്ന ഏതോ ഒരു നാറിമലയാളിയുടെ പാര ഇതില്‍ പ്രവൃത്തിച്ചിട്ടുണ്ട്. അമേരിക്കക്കാര്‍ നിക്കറൂരി പരിശോധിക്കുന്നുണ്ടെങ്കില്‍ അതുകഴിഞ്ഞ് ജാമ്യത്തിലൊന്നുമല്ല വെറുതേ വിടുകയാണ് പതിവ്.ഇവിടത്തെ കാടത്തം മറയ്ക്കാന്‍ വല്ലേടത്തേക്കും ചൂണ്ടിക്കാണിച്ചിട്ട് കാര്യമില്ല സുഹൃത്തേ

    ReplyDelete
    Replies
    1. മൂന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി നടത്തിയെന്നത് മാത്രമല്ല കെ.ജി. മാര്‍ക്കോസിനെതിരായ കുറ്റം, ബിസിനസ് വിസയില്‍ വന്നിട്ട് വിസ നിയമം ലംഘിച്ച കുറ്റവും കൂടിയുണ്ട്. അജ്ഞാതനായ സുഹൃത്തേ, നിങ്ങളെ ഭരിക്കുന്ന വികാരം എന്താണെന്ന് അറിയില്ല, രണ്ട് സൗദി പൗരന്മാര്‍ അവരുടെ തൊഴിലാളിയുടെ കൊല്ലം കുളത്തുപ്പൂഴയുള്ള വീട്ടില്‍ സന്ദര്‍ശക വിസയിലത്തെി, അവിടെ ഒരു ചെറിയൊരു ചടങ്ങില്‍ പങ്കെടുത്തതിന്‍െറ പേരില്‍ മാസങ്ങള്‍ പലത് നീണ്ട നിയമനടപടികള്‍നേരിട്ട ശേഷമാണ് ജന്മനാട്ടില്‍ തിരിച്ചത്തൊന്‍ കഴിഞ്ഞത്, ഇനി മേലില്‍ അങ്ങോട്ടില്ല എന്ന തീരുമാനത്തോടെ... സുഹൃത്തേ, ഇവിടെ മാര്‍ക്കോസ് ഒറ്റ രാത്രി മാത്രമേ പൊലീസ് സ്റ്റേഷനില്‍ ഇരുന്നുള്ളൂ. വിസ നിയമം ലംഘിച്ച കുറ്റത്തിന് പരിഹാരം കാണുന്ന രേഖകള്‍ ശരിയാകുന്ന മുറക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ നാട്ടിലേക്ക് തിരിച്ചുപോകാം.

      Delete
    2. najim bai Anonymous ഇങ്ങരു ഇറാഖിലും പലസ്തീനിലും ബോംബിട്ട് കുഞ്ഞുങ്ങള കൊല്ലുന്നവണ്ട ആളാ അപ്പൊ പിന്ന ഇങ്ങിനയോക്ക think ചെയ്യുകയുള്ളൂ ..

      Delete
  26. പല കഥകളും ആക്രോശങ്ങളും പ്രചരിക്കുന്നതിനു മുന്‍പ്‌ ഇത്തരം ഒരു കുറിപ്പ്‌ ഉചിതമായി. അല്ലായിരുന്നുവെങ്കില്‍ കേള്‍ക്കുന്ന ആരും സ്വന്തം ഭാവനക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് സംഭവത്തിന്റെ രൂപം മാറുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
    നന്നായി നജീം.

    ReplyDelete
  27. ചതിച്ചത് ഏതോ ചില മലയാളികള്‍ തെന്നെയാണ് ഒരു പക്ഷേ യേശുദാസനെ കുറിച്ച് മാര്‍ക്കോസ് നടത്തിയ ചില പരാമര്‍ശം ആയിരിക്കാം ഇതിനു ഇവര്‍ക്ക് പ്രേരണ നല്‍കിയത്

    ReplyDelete
  28. വളരെ വിശദവും സന്ദര്‍ഭോചിതവുമായ കുറിപ്പിനു നന്ദി നജിം. പൂര്‍ണ്ണമായും യോജിക്കുന്നു എഴുത്തിനോട്.

    ReplyDelete
  29. പുഷ്കരന്‍February 12, 2012 at 9:22 PM

    മലയാളിയ്ക്ക് മലയാളി തന്നെ പാര

    ReplyDelete
  30. നന്ദി നജിം, വളരെ വിശദവും സന്ദര്‍ഭോചിതവുമായ കുറിപ്പിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

    ReplyDelete
  31. ഈ പോസ്റ്വായിച്ചാണ് വിശദ വിവരം അറിഞ്ഞത്. നന്ദി ഭായ്‌

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. ദമ്മാമിനടുത്ത ഖത്വീഫില്‍ നിന്നും സൌദി നിയമപാലകര്‍ അറസ്റ് ചെയ്ത മാര്‍ക്കോസ് ജാമ്യത്തിലിറങ്ങിയ ശേഷം പറഞ്ഞ കാര്യങ്ങള്‍ മാലോകര്‍ മുഴുവന്‍ അറിയേണ്ടണ്‍ വസ്തുതകളാണ്.
    തങ്ങള്‍ കസ്റഡിയിലെടുത്തിരിക്കുന്നത് മറുദേശത്തു നിന്നെത്തിയ ഗായകനാണെന്ന് മനസിലായതോടെ വളരെ മാന്യമായാണ് പൊലീസ് അധികൃതര്‍ തന്നോട് പെരുമാറിയത് എന്നും മൂന്ന് പതിറ്റാണ്ടണ്‍ായി കലാരംഗത്ത് നില്‍ക്കുന്ന താന്‍ ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടൊന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടണ്‍ായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
    ഈ രാജ്യത്തിന്റെ ഹൃദയവിശാലതയുടെയും ഇവിടുത്തെ ഭരണ നൈപുണ്യത്തിന്റെയും ഉദാത്ത മാതൃക തന്നെ യാണ് ഈ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

    പരിപാടിയെക്കുറിച്ച് തെറ്റായ വിവരം നല്‍കിയവര്‍ ഇതുകൊണ്ടണ്‍് എന്തു നേടിയെന്നും എത്രപേരെ വിഷമവൃത്ത ത്തിലകപ്പെടുത്താന്‍ കഴിഞ്ഞു എന്നും, മാത്രമല്ല മികച്ച ഒരു കലാകാരന്റെ ആലാപനമാധുര്യം ആസ്വദിക്കാന്‍ വന്ന വരോടും ഒപ്പം ആ കലാകാരനോടും ചെയ്ത നീതികേടിന് എന്തു ന്യായീകരണമാണുള്ളത് എന്നും ഇവര്‍ ചിന്തി ക്കുന്നത് നന്നായിരിക്കും.

    ReplyDelete
  34. സൌദിയില്‍ ഇത് പോലുള്ള പരിപാടി അവതരിപ്പിക്കാന്‍ ആദ്യമായി Ministry of Culture and Information നിന്നും പിന്നീട് പരിപാടി നടക്കുന്ന സ്ഥലത്തിനടുടുള്ള പോലീസ് സ്റ്റേന്ല്‍ നിന്നും പെര്മിസ്സഷന്‍ എടുക്കേണ്ടതുണ്ട് , എന്നാല്‍ ഒരു മലയാളി പരിപാടിക്കും അത എടുക്കാറില്ല , നജീം പറഞ്ഞത് പോലെ അതികൃതര്‍ കണ്ണടക്കാരന് പതിവ്‌ എന്നാല്‍ ബിസിനസ്‌ വിസ, വിസിറ്റ് വിസ, ഉമ്ര വിസ എന്നിവയില്‍ വരുന്നവര്‍ക്കൊന്നും ഇത് പോലുള്ള പരിപാടി അവതരിപ്പിക്കാന്‍ നിയമ പരമായി അനുവാദം ഇല്ല. ഈ രാജ്യത്തെ നിയമ വശങ്ങള്‍ അറിയാതെയാണ് പല സെലിബെരിടികളും ഇത് പോലെ പെടുന്നുഅത്. ഈ പരിപാടി നടന്ന സ്ഥലത്ത് കുറേ ആയി രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉള്ളതാണ്, അത് കൊണ്ട് പോലീസ് അവിടെ കുറച്ചു sensitive ആകുക സോഭാവികം, emigration നിയമങ്ങള്‍ ലങ്ഗിച്ചു നമ്മുടെ നാട്ടില്‍ സെവന്‍സ്‌ ഫുട്ബോള്‍ കളിച്ച ആഫ്രിക്ക ക്കരായ്‌ football players കേരള പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത‍ മാസങ്ങള്‍ക്ക് മുന്‍പ് പത്രങ്ങളില്‍ ഉണ്ടായിരുന്നു. അത് പോലെ തന്നെയാണ് ഇതും.സൗദി പോലീസ് അധെഹതോട് മാന്യതയോടെ പെരുമാറി എന്നത് അദ്ധേഹത്തിനു ഈ നാടിനോടുള്ള നല്ല അഭിപ്രായമായി കരുതാം ,

    ReplyDelete
  35. SAUDI POLICE GREAT.... ALL CELEBRITIES SHOULD KNOW THEIR STATUS BEFORE PERFORMING IN PUBLIC. DONT TRUST MALAYALEES AT ONCE.

    ReplyDelete
  36. അങ്ങിനെ സംഗീതം രക്ഷിച്ചു

    ReplyDelete
  37. valare yadhikam dukham thonnunnu.......Markosinu Arabi paatt ariyillayirunnenkil enthaavumayirunnu......paavam

    ReplyDelete
  38. valare yadhikam dukham thonnunnu.......Markosinu Arabi paatt ariyillayirunnenkil enthaavumayirunnu......paavam

    ReplyDelete
  39. Thank you for this posting.
    George Naduvathettu (Swiss)

    ReplyDelete
  40. There is no fire without smoke.
    Markoz studied a life between "Mauth and Hayath" in Dammam.
    Organisers must be punished for humiliating the great singer.

    ReplyDelete
  41. വിശദമായ റിപ്പോര്‍ട്ട്‌ നല്‍കിയതിനു വളരെ നന്ദി . ഇതെചൊല്ലി പല നുണക്കഥകളും പ്രചരിച്ച് കൊങ്ങിരിക്കുകയായിരുന്നു, അവസരോചിതമായ റിപ്പോര്‍ട്ട്‌.ശ്രീ മാര്‍ക്കോസിന് എതിരായി എന്തെങ്കിലും കര്‍ശനമായ നടപടികള്‍ ഉണ്ടായിരുന്നു എങ്കില്‍ മൊത്തം ഇന്ത്യക്കാര്‍ക്കും അത് ഒരു അപമാനമായി മാറിയേനെ. എന്തായാലും ആ കലാകാരന് മാന്യമായി പോകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. പിന്നെ ഇവിടെ അമേരിക്കന്‍ പോലീസ്പണ്ട് ചെക്ക് ചെയ്ത കഥ എഴുതിയത് അനവസരത്തില്‍ ആയിപ്പോയി, ഓരോ രാജ്യത്ത് അവരുടേതായ നിയമങ്ങള്‍ അത്രമാത്രം. പിന്നെ ശ്രീ മാര്‍ക്കൊസിനെ നിബന്ധനകള്‍ പാലിക്കാതെ ഇവിടെ കൊണ്ടുവന്ന വിവരംകെട്ട സംഘാടകരെ കുറച്ചുനാള്‍ ജയിലില്‍ ഇട്ടാല്‍ നന്നായിരിക്കും.

    ReplyDelete
  42. എന്താണു താങ്കളീ പോസ്റ്റിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? നിയമ ലംഘനം നടത്തിയാല്‍ പാട്ടു പാടി രക്ഷപ്പെടാവുന്ന സ്ഥലമാണു സൌദി അറേബ്യ എന്നോ?

    ReplyDelete
    Replies
    1. ഉറക്കം നടിക്കുന്നവരെ എങ്ങിനെ ഉണര്‍ത്താന്‍?

      Delete
  43. റിയാദ്: പ്രതിരോധ മേഖലയിലെ സമഗ്ര സഹകരണം ലക്ഷ്യമിട്ട് ഇന്ത്യ-സൗദി സംയുക്ത സമിതി രൂപവത്കരിക്കാന്‍ ധാരണയായി. ഇന്നലെ രാവിലെ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയും സൗദി പ്രതിരോധ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും നടത്തിയ ചര്‍ച്ചയിലാണ് ഒരു വര്‍ഷത്തിനകം പൂര്‍ണ ലക്ഷ്യം കാണുംവിധം സമിതി രൂപവത്കരിക്കാന്‍ തീരുമാനമായത്്.
    ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്‍െറ ക്ഷണം സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചതായും ഈ വര്‍ഷം തന്നെ അതുണ്ടാവുമെന്നും അതോടെ സംയുക്ത സമിതി സാക്ഷാത്കരിക്കപ്പെടുമെന്നും സൗദി മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം റിയാദ് കോണ്‍ഫറന്‍സ് പാലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്‍റണി വെളിപ്പെടുത്തി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രത്യേക താല്‍പര്യം ഈ സംയുക്ത സമിതി രൂപവത്കരണത്തിന് പിന്നിലുണ്ടെന്നും പ്രതിരോധ രംഗത്തെ സുപ്രധാന മേഖലകളിലെല്ലാം സഹകരണം വര്‍ധിപ്പിക്കാനുള്ള ത്വരിത നീക്കത്തിന് ഈതോടെ തുടക്കമായിരിക്കുകയാണെന്നും ആന്‍റണി പറഞ്ഞു. സൗദി സന്ദര്‍ശനം സാര്‍ഥകമായെന്നും അദ്ദേഹം വിലയിരുത്തി. ഭീകരവാദത്തെ നേരിടാനും മേഖലയില്‍ സമാധാനം കൈവരുത്താനും യോജിച്ച നീക്കമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
    മേഖലയിലെ സമകാലിക ഭീഷണികളിലൊന്നായ കടല്‍ക്കൊള്ള അമര്‍ച്ചചെയ്യാന്‍ യോജിച്ച പദ്ധതികള്‍ ആവിഷ്കരിക്കും. കടല്‍യാത്രക്കും മേഖലയുടെ സൈ്വര ജീവിതത്തിനും തടസ്സമായ കടല്‍ക്കൊള്ളയെ ഫലപ്രദമായി തന്നെ നേരിടും. അതിനുവേണ്ടി സംയുക്ത നീക്കങ്ങള്‍ നടത്തും.
    രാഷ്ട്രീയം, ഒൗദ്യോഗികം, സൈനികം എന്നിങ്ങനെ വിഷയം തിരിച്ചുതന്നെ പ്രതിരോധ സഹകരണത്തെ നിര്‍വചിച്ച് ഉഭയ കക്ഷി ലിഖിത കരാറുണ്ടാക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. കടലിന്‍െറ ജലസാന്ദ്രതയും സാങ്കേതിക പ്രതിബന്ധങ്ങളും മനസ്സിലാക്കി യുദ്ധക്കപ്പലുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സഹായിക്കുന്ന ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പരസ്പരം കൈമാറുക, ഇരുരാജ്യങ്ങള്‍ക്കും കടലിലൂടെയുള്ള ആശയവിനിമയത്തിന് ടെലികമ്യൂണിക്കേഷന്‍ ബന്ധം സ്ഥാപിക്കുക എന്നിവ ധാരണയില്‍ ഉരുത്തിരിഞ്ഞ പുതിയ നിര്‍ദേശങ്ങളാണ്.
    സല്‍മാന്‍ രാജകുമാരന്‍െറ കൊട്ടാരത്തില്‍ രാവിലെ 10ന് നടന്ന കൂടിക്കാഴ്ചയില്‍ സൗദി പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ എന്നിവരും സംബന്ധിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച റിയാദിലെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ ആന്‍റണിയും ഒമ്പതംഗ ഉദ്യോഗസ്ഥ സംഘവും ഇന്ത്യയിലേക്ക് തിരിച്ചു. റിയാദ് കോണ്‍ഫറന്‍സ് പാലസില്‍ നടന്ന ഉച്ചയൂണ് സല്‍ക്കാരത്തില്‍ സൗദി പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും പങ്കെടുത്തു.

    ReplyDelete
  44. no kaali..

    if you break saudi laws, if you can sing a muslim song, you can escape :)

    ReplyDelete
  45. >>>>>if you break saudi laws, if you can sing a muslim song, you can escape :)<<<<<

    അനോണി,

    ഈ പോസ്റ്റെഴുതിയ വ്യക്തി പറയുന്നത് ഇതാണ്.

    മൂന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി നടത്തിയെന്നത് മാത്രമല്ല കെ.ജി. മാര്‍ക്കോസിനെതിരായ കുറ്റം, ബിസിനസ് വിസയില്‍ വന്നിട്ട് വിസ നിയമം ലംഘിച്ച കുറ്റവും കൂടിയുണ്ട്.

    എന്നു വച്ചാല്‍ രണ്ടു തരം നിയമലംഘനം  ഈ വിഷയത്തില്‍ നടന്നു. എന്നിട്ടം ​രണ്ടു മൂന്ന് അറബി പാട്ടു പാടിയപ്പോഴേക്കും എല്ല കുറ്റവും ക്ഷമിക്കപ്പെട്ട് മര്‍ക്കോസ് മോചിതനായി. ഇപ്പോള്‍ നാട്ടിലും എത്തി. ഇതുപോലെ സൌദി പോലീസുകാര്‍ നിയമവ്യവസ്ഥയെ നഗ്നമായി വ്യഭിചരിക്കുന്നതിനെ എന്തോ മഹത്തായ കാര്യമായി ഇദ്ദേഹം പൊക്കിപ്പിടിക്കുന്നു. കഷ്ടം.

    കേരളത്തില്‍ ഇപ്പോള്‍ രണ്ട് യഹൂദര്‍ വിസ ചട്ടം ലംഘിച്ചു എന്നതിന്റെ പേരില്‍ ഹൈക്കോടതിയില്‍ വരെ കേസു നടക്കുന്നു. അവര്‍ക്കേതായലും പോലീസ് സ്റ്റേഷനിലോ ഹൈക്കോടതിയിലോ രണ്ട് മലയാളം പാട്ടു പാടാന്‍ തോന്നിയില്ല. പാടിയാലും  ഫലമില്ല. കാരണം ഇത് സൌദി അറേബ്യ അല്ല.

    ഏറ്റവും മോശമായ നിയമ വഴ്ചയുള്ള രാജ്യമെന്നാണ്, സൌദി അറേബ്യ ലോകം മുഴുവന്‍ അറിയപ്പെടുന്നത്. അതിനടിവരയിടുന്നതായി ഈ പോസ്റ്റ്.

    ReplyDelete
  46. പൊന്നു സഹോദരാ.. അറബിയില്‍ പാട്ട് പാടി രക്ഷപ്പെട്ടു എന്നല്ല, കലാകാരന്‍ എന്ന നിലയില്‍ അധികൃതര്‍ അദ്ദേഹത്തെ ആദരിച്ചു എന്ന്‌ തന്നെയാണ് പോസ്റ്റ്‌ എഴുതിയ ആള്‍ (നജീം) പറഞ്ഞത്. ഔദ്യോഗിക തലത്തില്‍ ഇടപെടല്‍ നടത്തി, ഇദ്ദേഹത്തിന്റെ നിരപരാധിത്വം വിശദീകരിച്ചത് കൊണ്ട് തന്നെയാണ് കേസ് ഒഴിവാക്കി വിട്ടയച്ചതും. അല്ലാതെ, തെറ്റ് ചെയ്തിട്ട് അറബിയില്‍ പാട്ട് പാടിയാല്‍ രക്ഷപ്പെടും എന്നല്ല. എന്ത് വന്നാലും (ലക്ഷക്കണക്കായ മലയാളികള്‍ക്ക് അന്നത്തിനു വക നല്‍കുന്ന) അറബി സമൂഹത്തെ കുറ്റപ്പെടുത്തണം എന്ന ഒറ്റ വിചാരമുള്ളവര്‍ക്ക് എന്ത് പറഞ്ഞാലും വായിച്ചാലും മനസ്സിലാവില്ല എന്നാണെങ്കില്‍ ആ രോഗത്തിന് പേര് വേറെയാണ്. അല്ല പിന്നെ.

    ReplyDelete
    Replies
    1. സൌദി അറേബ്യയിലെ നിയമവ്യവസ്ഥയേപ്പറ്റി പറയുമ്പോള്‍ താങ്കളെന്തിനാണു ബേജാറാകുന്നത്?

      അവിടെ ഒരു സ്കൂളില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടാനായി പെണ്‍കുട്ടികള്‍ ഇറങ്ങി ഓടിയപ്പോള്‍ പര്‍ദ്ദ ധരിച്ചിട്ടില്ല എന്നും പറഞ്ഞ് ഇതേ പോലീസുതന്നെയാണവരെ എരിയുന്ന തീയിലേക്ക് തിരിച്ചോടിച്ചതും അവരെ ചുട്ടെടുത്തതും.

      Delete
  47. നന്നായി എഴുതി സുഹൃത്തേ...
    മലയാളികള്‍ പാര പണിയുന്നു എന്നത് മാത്രമല്ല വിഷയം. പൊതുവേ, ഇന്ത്യക്കാര്ക്ക് ‌ അറബ് രാജ്യങ്ങളുടെ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് അവരുടെ മുന്നില്‍ അഴിഞ്ഞാടണമെന്ന ഒരളിഞ്ഞ വികാരവും കൂടിയുണ്ട്. ഈ കഴിഞ്ഞ റമളാന്‍ മാസം കുവൈത്തിലെ ജഹ്‌റയിലെ ഒരു കുവൈത്തി വീട്ടില്‍, പരസ്യമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാല് ഇന്ത്യക്കാര്‍ ഒരു ഭ്രാന്തന്‍ കുവൈത്തിയുടെ വെടിയുണ്ടയില്‍ തല്സഭമയം എരിഞ്ഞമര്ന്നു . നോമ്പ്സമയം പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കരുതെന്ന മുന്നറിയിപ്പ്‌ അവഗണിച്ചതിന്റെ തിക്തഫലം. നമുക്ക്‌ നേടാനുള്ളതെല്ലാം നാമിവരില്‍ നിന്നും നേടിയതിനു ശേഷം അവരുടെ സംസ്കാരത്തെയും വിശ്വാസത്തെയും കൊഞ്ഞനം കാട്ടാനും താറടിക്കാനും വെല്ലുവിളിക്കാനും മുതിരുന്ന നമ്മുടെ രീതി നാമാദ്യം ഇല്ലാതാക്കണം.
    അമേരിക്കയേക്കാള്‍ എത്രയോ മെച്ചമാണ് അറബ് രാഷ്ട്രങ്ങള്‍. അമേരിക്കയെ പറഞ്ഞപ്പോള്‍ പൊള്ളിയ ഒരു മഹാന്റെ കമന്റ്‌ ഇതിന്റെ മേലെ കണ്ടു. ഇന്നും വെള്ളക്കാര്ക്ക് ഇന്ത്യക്കാര്‍ കറുത്തവര്ഗക്കാര്‍ തന്നെയാണ്. അവിടെയാണ് കറുപ്പുംവെളുപ്പും തിരിക്കാത്ത അറബികളും വര്ണ്ണ വെറിയന്മാരായ പാശ്ചാത്യരും വ്യത്യസ്തരാവുന്നത്.

    ReplyDelete
    Replies
    1. ഒരാളുടെ വീടിന്റെ അകം എങ്ങനെയാണു പൊതു സ്ഥലമാകുന്നത്. ഗള്‍ഫ് നാടുകളിലെ പൊതു വഴിക്കാണോ അവിടെ വീടെന്നു പറയുന്നത്?

      ഭക്ഷണം കഴിച്ചു എന്നും പറഞ്ഞ് ഒരമേരിക്കക്കാരന്‍ ഏതായാലും ആരെയും വെടി വച്ചു കൊല്ലില്ല. ഏഴാം നൂറ്റാണ്ടില്‍ ജീവിക്കുന്ന കാട്ടറബികളേ അത് ചെയ്യു.

      Delete
    2. ഒരാളുടെ വീടായിരുന്നില്ല. കുവൈത്തി വീടായിരുന്നു. പരസ്യമായിട്ടായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അത് കൊണ്ടാണല്ലോ കുവൈത്തി കണ്ടതും വെടിവെച്ച് കൊന്നതും. അതിന് ന്യായീകരണങ്ങള്‍ ഒന്നും തന്നെയില്ല. അയാള്‍ ഭ്രാന്തനാണെന്ന് വിധിയെഴുതി കാര്യം നിസ്സാരമാക്കി.
      പൊതുസ്ഥലങ്ങളില്‍ കഴിക്കരുതെന്ന് മാത്രമല്ല, നോമ്പുകാരെ പോലെ നടക്കണം എന്ന് കൂടി നിയമമുണ്ട്. അത് അകത്തായാലും ശരി പുറത്തായാലും ശരി.
      അമേരിക്കക്കാര്‍ ഈ വക കാര്യങ്ങള്ക്കായി ആരെയും ദ്രോഹിക്കില്ല. അവര്‍ ദ്രോഹിക്കുന്നത് വേറെ ചില കാര്യങ്ങള്ക്കാണ്.

      Delete
  48. എന്നു വച്ചാല്‍ മര്‍ക്കോസ് ഒരു തെറ്റും ചെയ്യാത്ത നിരപരാധിആണെന്ന്. പക്ഷെ പോസ്റ്റ് എഴുതിയ വ്യക്തി എഴുതിയത് ഇങ്ങനെ ആയിരുന്നു.

    മൂന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി നടത്തിയെന്നത് മാത്രമല്ല കെ.ജി. മാര്‍ക്കോസിനെതിരായ കുറ്റം, ബിസിനസ് വിസയില്‍ വന്നിട്ട് വിസ നിയമം ലംഘിച്ച കുറ്റവും കൂടിയുണ്ട്.

    ഇപ്പോള്‍ താങ്കള്‍ പറയുന്നു, തെറ്റിദ്ധാരണയുടെ പുറത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. സത്യം മനസിലായപ്പോള്‍ വിട്ടയക്കപ്പെട്ടു. അപ്പോള്‍ ഇതില്‍  അത്ര വലിയ പ്രശ്നമൊന്നുമില്ല. സാധാരണ ഒരു പോലീസ് നടപടി മാത്രം.

    അതങ്ങനെ മാത്രമാണെന്ന് ഹമീദ് ചെന്ദമംഗലൂരും കാരശേരിയും മറ്റ് മലയാളികളുമൊക്കെ മനസിലാക്കിയിരുന്നു. അതുകൊണ്ട് അവര്‍ പ്രതികരിച്ചില്ല. അവരൊക്കെ പ്രതികരിക്കും എന്ന് മനസില്‍ കണ്ടാണീ പോസ്റ്റ് എഴുതിയതു തന്നെ. ഇല്ലാത്ത ഒരു പ്രശ്നം ഉണ്ടാക്കാന്‍ നോക്കിയത് മാത്രം മിച്ചം.

    ReplyDelete
  49. വൈകിയാണു വായിച്ചത്...മാധ്യമത്തിൽ ഇതു വായിച്ചിരുന്നു..
    അത്തരത്തിൽ പ്രോഗ്രാം നടത്തിയതും ഓടിക്കളഞ്ഞതും അപക്വമായി. എന്നിരുന്നാലും നല്ല രീതിയിൽ നല്ല പ്രോഗ്രാമുകൾ ഇവിടെയും നടന്നിരുന്നെങ്കിൽ എന്ന ആഗ്രഹമുണ്ട്. അത് വലിയ പാപം ആണെന്നും തോന്നുന്നില്ല.

    ReplyDelete
  50. ഇവിടെയെത്താന്‍ ഇത്തിരി വൈകിപ്പോയത്തില്‍ ഖേദമുണ്ട്.
    ആകാംക്ഷയോടെ കേള്‍ക്കാന്‍ കാത്തിരുന്ന കാര്യങ്ങള്‍, തികവുള്ള ഭാഷയില്‍ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.

    വളരെ പ്രധാനപ്പെട്ട ഒന്ന് രണ്ടു വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും അവയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടീ ലേഖനം.

    അതുകൊണ്ട്, എല്ലാ മലയാളികളും പ്രത്യേകിച്ച് പ്രവാസികളും ഇത് വായിക്കണം. വായിച്ചവര്‍ വായിപ്പിക്കണം.
    ഇവിടെ കമന്റിട്ട സുഹൃത്തുക്കള്‍ അവരവരുടെ കൈവശമുള്ള മാധ്യമ സൌകര്യങ്ങള്‍ അതിനുപയോഗിക്കണമെന്നു സവിനയം അഭ്യര്‍ത്ഥിക്കുന്നു.

    ബ്ലോഗ്‌ ലിങ്ക് സഹിതം ഈ ടെക്സ്റ്റ് എഫ് ബിയില്‍ ഷെയര്‍ ചെയ്യാന്‍ അനുവാദം ചോദിക്കുന്നു.

    Indi Mate

    ReplyDelete