രാഷ്ട്രീയതയെ അട്ടിമറിച്ച ജനവിധിയാണ് 15ാമത് ലോകസഭാ തെരഞ്ഞെടുപ്പിലേത്. അരാഷ്ട്രീയരായ മധ്യവര്‍ഗം നിര്‍ണയിച്ച വിധി. ഇന്നലെകളുടെ അനുഭവപാഠങ്ങളെ ഗൌനിക്കാത്ത, നാളെയെ കുറിച്ച് ചിന്തിച്ച് സമയം കളയാനിഷ്ടപ്പെടാത്ത, 'ഇന്ന്' എന്നത് മാത്രമാണ് ജീവിതമെന്ന് വിശ്വസിച്ച് അതിന്റെ ഭോഗതൃഷ്ണകളെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടി സസുഖം ജീവിച്ചുപോകാനാഗ്രഹിക്കുന്ന ഒരു വലിയ മധ്യവര്‍ഗം. അവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ ഓരോ മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയായി മാറുന്നത്, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നയനിലപാടുകളോടും വിശ്വാസദൃഢതയോ പ്രതിബദ്ധതയൊ ഇല്ലാത്ത ഈ ആള്‍ക്കൂട്ടമാണ്. തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനുള്ള ഉപകരണങ്ങളായി മാത്രം രാഷ്ട്രീയപാര്‍ട്ടികളെ കാണുന്നവര്‍. അവര്‍ നിര്‍ണായക ശക്തിയായി മാറുമ്പോള്‍ ഇനി ഒരു രാഷ്ട്രീയ ചേരിക്കും അധികാരം കുത്തകയാക്കാനാവില്ല.
ശശി തരൂര്‍ ജയിച്ചുകയറി വിദേശകാര്യ മന്ത്രിയായി ഇന്ത്യയെ കൂടുതല്‍ കൂടുതല്‍ സാമ്രാജ്യത്ത ദാസ്യത്തിലേക്ക് കൊണ്ടുപോകുമെന്ന നാളെയുടെ ഭയാശങ്കകളെ പ്രതി ഇന്നേ തല ചൂടാക്കുന്നതെന്തിനെന്ന് ചോദിക്കുന്നവര്‍. ഇത്രയും ഗ്ലാമറസായ, തികച്ചും ആധുനികനായ ഒരു വിശ്വപൌരന്‍ തന്നെയല്ലെ തങ്ങളെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യേണ്ടതെന്ന ചോദ്യത്തിന് സാധുത നല്‍കാന്‍ 99998ന്റെ ഭൂരിപക്ഷം പോരെയെന്ന് നിവര്‍ന്നു നിന്ന് ചോദിക്കാന്‍ കെല്‍പ്പുള്ളവര്‍. ശശി തരൂരിന്റെ ഇന്നലെകളിലെ രാഷ്ട്രീയ നിലപാടുകളൊ കക്ഷി രാഷ്ട്രീയ പ്രതിബദ്ധതയൊ പ്രവര്‍ത്തന പാരമ്പര്യമൊ എന്തായിരുന്നുവെന്ന് അന്വേഷിക്കാനൊ അറിയാനൊ ഈ സമ്മര്‍ദ്ദ ഭൂരിപക്ഷത്തിന് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. ഇനി നാളെ എന്തായി മാറുമെന്നും അറിയേണ്ടതില്ലായിരുന്നു. 'ഇന്നെന്ത്' എന്നത് മാത്രമായിരുന്നു അവര്‍ക്ക് പ്രധാനം. തങ്ങളുടെ പ്രാതിനിധ്യത്തിന് താരപരിവേഷം നല്‍കാന്‍ പോന്ന ഒരു 'കാല്‍പനിക' നായകനാണോ എന്ന ഉപരിപ്ലവമായ പരിഗണന മാത്രം.
സാമാന്യവത്കരണമല്ല, മുഴുവന്‍ മണ്ഡലങ്ങളിലേയും ജനവിധി ഈ വിധത്തിലാണെന്ന് അര്‍ഥവുമില്ല. എന്നാല്‍ സുക്ഷ്മമായി വിലയിരുത്തിയാല്‍ പല വിജയങ്ങള്‍ക്ക് പിന്നിലും ഈ മധ്യവര്‍ഗത്തിന്റെ നിര്‍ണായക പങ്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിയും. രാഷ്ട്രപുനഃനിര്‍മ്മാണ പ്രക്രിയ മധ്യവര്‍ഗ താല്‍പര്യത്തിനനുസരിച്ചായിപ്പോകുമൊയെന്ന വലിയ ആശങ്കകള്‍ക്കിടയിലും ചില ഗുണഫലങ്ങളുണ്ടായത് കാണാതിരിക്കാനാവില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചിരുന്ന വര്‍ഗീയത എന്ന ഭീകരസത്വത്തിന്റെ പല്ലുകൊഴിക്കാന്‍ കഴിഞ്ഞെന്നത് അത്ര ചെറിയകാര്യമല്ല. എന്നാല്‍ വര്‍ഗീയത പോലുള്ള കടുത്ത വികാരങ്ങളെ അതിജയിക്കാന്‍ പോന്ന 'ജീവിതാസക്തി'യുടെ ലോല വികാരം മാറി ചിന്തിക്കാന്‍ ഈ മധ്യവര്‍ഗത്തെ പ്രേരിപ്പിച്ചു. എന്തായാലും വൈകാരികതകളെ വോട്ടാക്കിമാറ്റാന്‍ ശ്രമിച്ചവരുടെ അജണ്ടകള്‍ തകര്‍ന്നത് ആശ്വാസകരമാണ്. തമിഴ്നാട്ടില്‍ കരുണാനിധി പയറ്റിയതൊഴികെ, ഒരു തരത്തിലുള്ള വൈകാരിക ഘടകവും ഈ തെരഞ്ഞെടുപ്പില്‍ അടിയൊഴുക്കുപോലുമായിട്ടില്ല. അതുകൊണ്ടാണ് പ്രാദേശിക കക്ഷികളുടെ താല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കാതിരുന്നിട്ടും, സിഖ് കൂട്ടക്കൊലയുടെ പേരില്‍ ചെരുപ്പേറ് വാങ്ങിയിട്ടും കോണ്‍ഗ്രസിന് വിജയ കുതിപ്പ് നടത്താനായത്. മഅ്ദനി തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെ വൈകാരിക വൈഖരികളില്‍ ശ്രുതി മീട്ടിയിട്ടും പിണറായി വിജയന് താളംപിഴച്ചതും അതുകൊണ്ടാണ്.
പ്രയോജനവാദം ബദല്‍ രാഷ്ട്രീയ ചിന്താധാരയായി അവതരിപ്പിക്കപ്പെടുകയാണ്. യഥാര്‍ഥത്തില്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പിലുയര്‍ത്തിയ 'സുഖാനുഭൂതി' എന്ന മുദ്രാവാക്യം 'വര്‍ക്കൌട്ടായത്' ഇപ്പോഴാണ്. ആണവോര്‍ജ്ജം നമ്മുടെ പല തലമുറകളുടെ സുഖസൌകര്യങ്ങള്‍ക്കായുള്ള ഊര്‍ജ്ജാവശ്യം പരിഹരിക്കുമെന്ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നല്‍കിയ സുന്ദരപ്രതീക്ഷയില്‍ രമിച്ചുപോയ മധ്യവര്‍ഗം നിര്‍ണായക ശക്തിയാകുമ്പോള്‍ വിധി മറിച്ചാവില്ല. അതുകൊണ്ടാണ് 'വാജ്പേയി'യുടെ അഭാവം പരാജയത്തിന് കാരണമായെന്ന് ബി.ജെ.പി പരിഭവപ്പെട്ടതും 'മോഡി'യെ തള്ളിപ്പറഞ്ഞതും.
മധ്യവര്‍ഗത്തിന്റെ സുഖാനുഭൂതിയാണ് രാഷ്ട്രത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന അവസ്ഥയിലേക്ക് ജനാധിപത്യത്തിന്റെ കാതലായ ക്ഷേമരാഷ്ട്ര സങ്കല്‍പം ചെന്നെത്തുന്നതുവരെ തല്‍ക്കാലം കുഴപ്പമൊന്നുമില്ല. കുഴപ്പമുണ്ടെന്ന് വിളിച്ചുകൂവി ബഹളമുണ്ടാക്കി വഴിയിലുപേക്ഷിച്ചുപോകാതെ ഇടതുപക്ഷമാകട്ടെ ജനതയെ രാഷ്ട്രീയ വിദ്യാഭ്യാസം ചെയ്യിക്കാന്‍ മുതിരാതിരുന്നത് മൂന്നാം ബദലെന്ന അവകാശവാദം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പതറുന്ന പ്രകാശ് കാരാട്ടിന്റെ ദൈനീയ ചിത്രം പോലെയാക്കി.
ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചതിനും മധ്യവര്‍ഗത്തിന്റെ സ്വാധീനമുണ്ട്. കുമ്പിളില്‍ വിളമ്പിക്കിട്ടിയ കഞ്ഞികൊണ്ട് പശിയകറ്റിയിരുന്ന 'കോരന്' ഇന്ന് കാറായതും വലിയ വീടായതും മധ്യവര്‍ഗ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയതും അറിയാതെ പോയത് അവന് വേണ്ടി പോരാടിയിരുന്ന ഇടതുപക്ഷം മാത്രമാണ്. കോരന്റെ മാറിയ സാഹചര്യത്തില്‍ മാറ്റം ഉള്‍ക്കൊണ്ട് അവനെ രാഷ്ട്രീയ വിദ്യാഭ്യാസം ചെയ്യിക്കാന്‍ ഇവര്‍ക്കായില്ല. പകരം കോരനെക്കാള്‍ വേഗത്തില്‍ ജീവിതത്തിന്റെ പ്രലോഭനീയതയില്‍ വീണ 'ബി.എസും', 'എല്‍.എസും', 'ഏ.എസു'മൊക്കെ 'ടാറ്റ^എ.ഐജി' പോളിസികള്‍ വില്‍ക്കാന്‍ ടാറ്റാ ഇന്‍ഡിക്ക കാറില്‍ പണച്ചാക്കുകളെ തേടി നടക്കാന്‍ തുടങ്ങി. കോരന്‍ ഇപ്പോഴും പഴയ അവസ്ഥയിലാണെന്ന ധാരണയില്‍ കഴിയുന്ന 'പഴഞ്ചന്മാ'രാകട്ടെ നിസഹരണ സമരത്തിന്റെ ഭാഗമായി പാലം വലിച്ചപ്പോള്‍ കേരളത്തില്‍ 18 എന്നത് നാലെന്ന ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.
അരാഷ്ട്രീയരായ മധ്യവര്‍ഗം നിര്‍ണ്ണയിച്ച ഈ ഫലം ഇന്ത്യയ്ക്ക് കൂടുതല്‍ വിനയാവില്ലേ നജീംക്കാ ?
ReplyDeleteയു പി എ എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയാണ് ഇന്ത്യയില്‍ ഇനി വരാന്‍ പോകുന്നത്. ഇന്ത്യയുമായുള്ള ഇസ്രായേല്‍, അമേരിക്ക പോലുള്ള രാജ്യങ്ങളുമായുള്ള കൂട്ടുകെട്ട് കൂടുതല്‍ ശക്തമാകുമെന്നര്‍ഥം.
ഇത് ഇന്ത്യയ്ക്ക് ഗുണകരമാകുമോ എന്ന് കണ്ടറിയണം.
കോരന്‍ ഇപ്പോഴും പഴയ അവസ്ഥയിലാണെന്ന ധാരണയില്‍ കഴിയുന്ന 'പഴഞ്ചന്മാ'രാകട്ടെ നിസഹരണ സമരത്തിന്റെ ഭാഗമായി പാലം വലിച്ചപ്പോള്‍ കേരളത്തില്‍ 18 എന്നത് നാലെന്ന ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്തു...
ReplyDeleteസ്വാതന്ത്ര്യാനന്തരകേരളത്തിലെ ആദ്യത്തെ നിസ്സഹകരണ സമരത്തിന്‍റെ വിജയം ???
ഒരു കണക്കിന് അതുതന്നെയാണ് ശരിയെന്നു തോന്നുന്നു. പക്ഷേ, അതിന്‍റെ കാരണം താങ്കള്‍ പറയുന്നത് മാത്രമാണോ ?
മധ്യവര്‍ഗത്തിന്റെ സുഖാനുഭൂതിയാണ് രാഷ്ട്രത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന അവസ്ഥയിലേക്ക് ജനാധിപത്യത്തിന്റെ കാതലായ ക്ഷേമരാഷ്ട്ര സങ്കല്‍പം ചെന്നെത്തുന്നതുവരെ തല്‍ക്കാലം കുഴപ്പമൊന്നുമില്ല.
ReplyDeleteഒരു പക്ഷെ നമുക്ക് അങ്ങനെ പറഞ്ഞു നിര്‍ത്താം .താങ്കളെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ പടച്ചു വിട്ട ചൂട്ടു വെട്ടത്തില്‍ തെറ്റുധരിച്ച ജനവിഭാഗം ചെയ്യണ്ടത് ചെയ്തു എന്ന് മാത്രം കരുതിയാല്‍ മതി .രാഷ്ടനന്മ ആഗ്രഹിക്കുന്ന എത്ര മാധ്യമ പ്രവര്‍ത്തകര്‍ ഇന്നുണ്ടു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ് .
കാന്‍സര്‍ ബാധിച്ചു മരണക്കിടക്കയില്‍ കിടന്നു പാര്‍ടി പ്രവര്‍ത്തനത്തിനിടയില്‍ താന്‍ കുടുംബം നോക്കാന്‍ മറന്നു പോയെന്ന് പറഞ്ഞു സങ്കടപ്പെട്ട ഒരു പാര്‍ടി സെക്രടരിയെ പറ്റി ഡാ. കൃഷ്ണന്‍ നായര്‍ ( മുന്‍ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയരെക്ടര്) ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു......നിസ്വാര്‍ഥവും ത്യഗ്യോജ്വലവുമായ ആ ജീവിത ശൈലിയില് നിന്ന് ഇന്നത്തെ നേതാക്കള്‍ എത്രയോ അകന്നു പോയിരിക്കുന്നു......സാധാരണ ജനങ്ങളില്‍ നിന്നും പാര്‍ടി അകന്നു പൊയരിക്കുന്നു എന്നത് തന്നെയാണ് ഇതിന്‍റെ പരിണിത ഫലം . ഇതിനു പാര്‍ടി സത്യസന്ധമായ ഒരു ആത്മ പരിശോധന നടത്തി തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടത് . അല്ലാതെ ആഗോള വല്ക്കരനത്തെയും തങ്ങള്‍ക്കെതിരായി വോട്ടു ചെയ്ത ഇന്ത്യയിലെ മധ്യ വര്‍ഗത്തെയും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തെയും പഴി പറഞ്ഞു തടി തപ്പുന്നത് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നതിനു തുല്യമാണ്
ReplyDeleteകേരളത്തില്‍ സിപിഎമ്മിലെ വിഭാഗീയതയും
ReplyDeleteബംഗാളില്‍ ടാറ്റ എന്നാ ഇന്ത്യയിലെ ഏറ്റവും വലിയ ബൂര്ശ്വക്ക് വേണ്ടി ഭട്ടാചാര്യയും കൂട്ടരും പാവങ്ങളെ വേദി വെച്ചു കൊന്നതും ഒക്കെയാണ് ഇടതന്റെ പരാജയത്തിന്റെ കാരണം
നിങ്ങളെ ജയിപ്പിക്കുമ്പോള്‍ ബുദ്ധിയുള്ളവരും നിങ്ങളെ തോല്പിക്കുമ്പോള്‍ ഞങ്ങളെ മണ്ടന്മാരുമാക്കുന്നത് കമ്മ്യൂനിസത്ത്തിന്റെ അടിസ്ഥാന സ്വഭാവമായ ഏകാധിപത്യത്തിന്റെ ഭാഗമാണ്,
പിണറായി വിജയന്‍ , കാരാട്ട് തുടങ്ങിയ അഭിനവ ഗോര്‍ബച്ച്ചെവുമാരില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല എന്നാ തിരിച്ച്ചരിവാന് ഈ തെരഞ്ഞെടുപ്പ് ഫലം
ഈ ചര്‍ച്ച മുഖം രക്ഷിക്കാനുള്ള ഒന്ന് മാത്രമാണ്
athe, janangalaanu yadhaartha vidhikarthakkal ennu orikkal kudi theliyichirikkunnu. oro statilum oro strategy, nannayi bharichavarkku vottu, dhaarstyam kaanichavar veettilirunatte.... janam theerumaanichu, nuclear dealum isreyuklumalla avarude prasnam, oru stable govt, kurachenkilum gunam cheyyunnath. janaadhipathyathinu karuthu koodunnu,,,, areyum adhikam mukhavilakkedukkatha avarkkavasyamullare thiranjeduthu.
ReplyDeleteyes
ReplyDeleteഇക്കാ കൂട്ടത്തില്‍ ഇതേ ബ്ലോഗ് ആണോ ഇട്ടിരിക്കുന്നത്..? അത് ഞാന്‍ വായിച്ചു...എനിക്ക് ഓഫീസില്‍ നിന്നും ബ്ലോഗ്സ്പോട്ട് എടുക്കാന്‍ പറ്റില്ല.....അത് വായിച്ചിട്ടും എന്റെ അഭിപ്രായം മുകളില്‍ പറഞ്ഞത് തന്നെ....പക്ഷെ ഇത് അപകടകരമാണ് എന്നതിനോട് നൂറു ശതമാനവും യോജിക്കുന്നു....
ReplyDeleteഇത ആരാഷ്ട്രീയരായ മധ്യവര്‍ഗത്തിന്റെ വിധിയാണോ.....? ഇത് അതിനും താഴെയുള്ള പാവപ്പെട്ടവരുടെ വിധിയല്ലേ...? ആണവ കരാര്‍ വന്നാലും, ഇസ്രായേലുമായി കരാറുകള്‍ ഉണ്ടാക്കിയാലും പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാണോ നേടാനോ ഒന്നുമില്ലാത്ത പാവപ്പെട്ടവന്റെ വിധിയെഴുതല്ലേ ഇത്...? ഇടതു പാര്‍ടികളും, ബി ജെ പി യും വരെ പറയുന്നു തൊഴിലുറപ്പ് പദ്ധതിയുടെയും, ലോണ്‍ എഴുതി തല്ലലിന്റെയും സദ്ഫലങ്ങള്‍ കൊണ്ഗ്രെസിന്റെ പേരില്‍ ചാര്‍ക്കപ്പെട്ടത് മൂലമാണ് ഈ വിജയം എന്ന്...... പാവപ്പെട്ടവന് നോക്കുമ്പോള്‍ അവനു ഗുണമുള്ള കാര്യങ്ങള്‍ കിട്ടി, അതവന്‍ തിരഞ്ഞെടുപ്പിലും കാണിച്ചു.....ഇടതു പാര്‍ടികളുടെ അഭാവം കേന്ദ്രത്തില്‍ ഒരു തിരിച്ചടി തന്നെയാണ്....ഇനി കൊണ്ഗ്രെസ്സ് നടപ്പാക്കാന്‍ പോകുന്നത് തീവ്ര സാമ്പത്തിക പരിഷ്കരണ നയങ്ങളും, ഇന്സുരന്‍സ് മേഘലയിലെ ഉദാരവല്‍കരണവും മറ്റുമൊക്കെ തന്നെ.....പക്ഷെ ഈ നയങ്ങള്‍ ടെ വിപത്തുകള്‍ സാധാരനക്കാരനിലെതിക്കാന്‍ പറ്റിയില്ല എന്നത് തന്നെ ഇടതു പാര്‍ടികളുടെ പരാജയമല്ലേ...? ആണവ കരാര്‍ ഒപ്പ് വെക്കുന്നത് ഒരു തുടര്‍ പ്രക്രിയയായിരുന്നു...ആദ്യത്തെ കരാറുകളില്‍ ഒപ്പിടുമ്പോള്‍ തന്നെ ശക്തമായ പ്രതിഷേധം സന്ഘടിപ്പിക്കാണോ, പിന്തുണ പിന്വലിക്കാണോ മുതിരാഞ്ഞ ഇടതു പക്ഷം നാലര വര്‍ഷത്തെ സപ്പോര്‍തിനു ശേഷം, തിരഞ്ഞെടുപ്പിന്റെ പടിവാതില്കള്‍ വെച്ച പിന്തുണ പിന്‍ വലിക്കുന്നത് അവസാരവാദ പരമല്ല എന്ന് സാധാരണ ജനം വിശ്വസിക്കുമോ...?
ReplyDeleteഇന്നലെകളുടെ അനുഭവ പാഠം ഇല്ലാത്തവരെന്ന് പറയാമോ ബംഗാളിന്റെ ജനതയെ,
ReplyDeleteഒരിക്കലെങ്കിലും kolkattayil പോയിട്ടുള്ള ഒരാളും
അവിടുത്തെ സിപിഎം ഭരണത്തെ പുകഴ്ത്തി പറയില്ല,
ബംഗാളിലെ വലിയ സിറ്റിയിലെ അവസ്ഥ ഇതാണെങ്കില്‍ ഗ്രാമങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.
അരാഷ്ട്രീയരായ മധ്യവര്‍ഗം നിര്‍ണ്ണയിച്ച ഈ ഫലം ഇന്ത്യയ്ക്ക് കൂടുതല്‍ വിനയാവില്ലേ നജീംക്കാ ?
ReplyDeleteയു പി എ എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയാണ് ഇന്ത്യയില്‍ ഇനി വരാന്‍ പോകുന്നത്. ഇന്ത്യയുമായുള്ള ഇസ്രായേല്‍, അമേരിക്ക പോലുള്ള രാജ്യങ്ങളുമായുള്ള കൂട്ടുകെട്ട് കൂടുതല്‍ ശക്തമാകുമെന്നര്‍ഥം.
ഇത് ഇന്ത്യയ്ക്ക് ഗുണകരമാകുമോ എന്ന് കണ്ടറിയണം.
ളരെ ശരിയാണ്......
ReplyDelete..രാഷ്ട്രീയക്കാര്‍...അവരുടെ വികസനത്തിനായി ..ശ്രമിക്കുമ്പോള്‍....
.....സാധാരണക്കാരന്‍...സ്വന്തം കാര്യം സാധിക്കുന്നതിനായി...മാത്രം...രാഷ്ട്രീയത്തെ ഉപയോഗിക്കുന്ന...ഒരു...പ്രവണത വളര്‍ന്നു വരുന്നുണ്ട്.....
ഈ ജനവിധി "രാഷ്ട്രീയേതരം" ആണോ? രാഷ്ട്രീയേതരം എന്ന പ്രയോഗം തന്നെ സന്ദര്‍ഭത്തിന് ചേര്‍ന്നതായില്ല എന്ന് എനിക്ക് തോന്നുന്നു. ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ശക്തമായ രാഷ്ട്രീയ സന്ദേശം കാണാതെ പോകുന്നത് തിമിര ബാധ മൂലമാകാതെയാകാന്‍ തരമില്ല. വര്‍ഗീയതയും പ്രാദേശീകതയും അമിതാധികാരഭ്രാന്തും വിവിധ നിറങ്ങളിലും രൂപങ്ങളിലും ഭാവങ്ങളിലും മേല്‍ക്കൈ നേടാന്‍ കച്ച കെട്ടി ഇറങ്ങിയ ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത കാട്ടിയ പക്വതയും ദീര്‍ഘവീക്ഷണവും അതിന്റേതായ അര്‍ത്ഥത്തില്‍ വായിച്ചെടുക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലക്കുള്ള കേവല വിദ്യാഭ്യാസം മതിയാകാതെ പോകുന്നു എന്ന് നമ്മെ ഒന്ന് കൂടി ഓര്‍മ്മപ്പെടുത്താന്‍ ഈ കുറിപ്പ് കാരണമായി എന്ന് പറയാതെ വയ്യ.
ReplyDeleteതനിക്ക് ഇഷ്ടമില്ലാത്തതിനെയൊക്കെ അരാഷ്ട്രീയമെന്നും അസംബന്ധമെന്നുമൊക്കെ ആരോപിക്കയും മധ്യവര്‍ഗ സുഖ ശാഡ്ഢ്യം എന്ന് പരിഹസിക്കയും അതുവഴി പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുകയോ ആശ്വാസം കൊള്ളുകയോ ചെയ്യുന്ന പ്രവണ പുതിയ കാഴ്ച്ചയല്ലാത്തതിനാല്‍ പുതുമയില്ല ഇതിലൊന്നും.
People realised who is opportunistic. Those who preaches theories and ethics does not have anything when it comes to their issue. If CPIM and its cadres including who writes blogs, need to repect the people mandate and introspect yourself as a gentlemen. Instead of that fabricating new theories that does not have any credibility is so shameful
ReplyDelete