ലോകബ്ലോഗിംഗ് രംഗത്തെ മുത്തശãി മരിയ അമേലിയ ലോപസ് (97) ഗലിസിയയിലെ വസതിയില്‍ അന്തരിച്ചു. രണ്ടു വര്‍ഷം മുമ്പാണ് മരിയ മുത്തശãി ബ്ലോഗ് എഴുത്തു തുടങ്ങിയത്. അന്താരാഷ്ട്ര വിഷയങ്ങളും സ്പാനിഷ് രാഷ്ട്രീയവുമായിരുന്നു ഇഷ്ടവിഷയങ്ങള്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഈയിടെ എഴുത്തു നിര്‍ത്തി. അടുത്ത കാലത്തായി സ്വന്തം വീഡിയോ ചിത്രങ്ങളാണ് അവര്‍ പോസ്റ്റ് ചെയ്തിരുന്നത്. 95ാം ജന്മദിന ഉപഹാരമായി പേരക്കുട്ടിയാണ് മരിയക്ക് ബ്ലോഗ് നിര്‍മിച്ചുനല്‍കിയത്. (amis95@blogsopt.com) ജീവിക്കുന്ന ലോകത്തോടും കാലത്തോടുമുള്ള പ്രതികരണങ്ങളായിരുന്നു മുത്തശãിയുടെ ബ്ലോഗ്. ലോകരാഷ്ട്രീയ ഗതിവിഗതികള്‍ തന്റേതായ തമാശ കലര്‍ത്തി അവര്‍ പകര്‍ത്തി. ബ്ലോഗ് രചനകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ മരിയയെ തേടി രാജ്യാന്തര അവാര്‍ഡുകള്‍ വരെ എത്തി. സ്പെയിന്‍ പ്രധാനമന്ത്രി ഈയടുത്ത് അവരെ സന്ദര്‍ശിക്കാനെത്തി. മൂന്നു മാസങ്ങള്‍ക്കുമുമ്പ് അവസാന പോസ്റ്റില്‍ അവര്‍ പറഞ്ഞു: 'ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ ഞാന്‍ വാര്‍ധക്യം മറക്കുന്നു. മനുഷ്യരുമായി സംവദിക്കാന്‍ ഇതേറെ ഗുണകരണമാണ്. മസ്തിഷ്കത്തെ ഇത് ഉണര്‍ത്തുന്നു. ഉള്ളിലെ കരുത്തു പുറത്തുകൊണ്ടുവരുന്നു'.
'മാധ്യമം' 23/05/09
'മാധ്യമം' 23/05/09
നേരത്തെ വായിച്ചതാ പക്ഷെ കമന്റ് ഇട്ടില്ലായിരുന്നതെ ഒള്ളൂ
ReplyDeleteആദരാഞ്ജലികള്‍...
ReplyDelete