Thursday, May 7, 2009

ഒളിച്ചുപിടിക്കുന്നത്

വേശ്യ
ചേറുപിടിച്ച വാററ്റുതുടങ്ങിയ
തേഞ്ഞ ഒരു ജോഡി ചെരുപ്പാണ്

അത്
മനോഹരമായ വീട്ടകത്തിലെ
മാലിന്യങ്ങള്‍ക്കുമീതേ
കക്കൂസെന്ന സ്വര്‍ഗത്തിലേക്കുള്ള
പാദരക്ഷയാണ്

ചെരുപ്പുകളുടെ
കരിമ്പനടിച്ച മേനിയിലേക്ക്
പാദങ്ങള്‍ തിരുകുമ്പോള്‍ മാത്രം
രാജാവും ഭൃത്യനും
പ്രോട്ടോക്കോള്‍ നോക്കാറില്ല

വാററ്റു തൂങ്ങിയാല്‍ തുന്നിച്ചേര്‍ക്കും
ഞരമ്പ് തെളിഞ്ഞ് ആത്മാവില്‍
തുള വീണാല്‍ കണ്ടില്ലെന്ന് നടിക്കും
അതിഥികള്‍ കാണാതിരിക്കാന്‍
അലക്ഷ്യമായി മുറിയുടെ മൂലയിലേക്ക്
ഇടം കാലുകൊണ്ട് തട്ടിനീക്കും

ആവശ്യം അടിവയറ്റില്‍ പെരുമ്പറ
മുഴക്കുമ്പോള്‍ മാത്രം
കരുതലോടെ
വലം കാലുകൊണ്ട് നീക്കിയിട്ട്
അതില്‍ കയറി
സ്വര്‍ഗത്തിലേക്ക് യാത്രയാവും

14 comments:

  1. വളരെ നന്നായിട്ടുണ്ട്

    (ഒരു തലക്കെട്ട് കൊടുക്കാമായിരുന്നു)

    ReplyDelete
  2. വേശ്യ
    ചേറുപിടിച്ച വാററ്റുതുടങ്ങിയ
    തേഞ്ഞ ഒരു ജോഡി ചെരുപ്പാണ്

    ReplyDelete
  3. ചെരുപ്പുകളുടെ
    കരിമ്പനടിച്ച മേനിയിലേക്ക്
    പാദങ്ങള്‍ തിരുകുമ്പോള്‍ മാത്രം
    രാജാവും ഭൃത്യനും
    പ്രോട്ടോക്കോള്‍ നോക്കാറില്ല...

    നന്നായിട്ടുണ്ട്‌, ആശംസകൾ
    എഴുതിനിറക്കുക സ്ലേറ്റ്

    ReplyDelete
  4. Hi Mr. Abu Fidhel

    Yesterday I gave to you SR.100 through ur favorate English Teacher.

    Thank u

    Abdulrazak
    Pookkottumpadam
    0555441415

    ReplyDelete
  5. ADUNIKA KAVI YAKANULLA ORU PEDA PADE....!!!!!!!!!!!!

    ReplyDelete
  6. നജീം, തികച്ചും വേറിട്ട ചിന്തകള്‍.കന്‍ടെത്തലുകള്‍.നന്നായി ഈ പൊളിച്ചെഴുത്ത്..ഭാവുകങള്‍

    ReplyDelete
  7. rasiyude abhiprayathodu njanum yojikkunnu !!

    ReplyDelete
  8. വ്യത്യസ്തതയുണ്ട് നജീം ഈ തുറന്നു കാട്ടലിന്
    വീക്ഷണം പൂര്‍ണം എന്നഭിപ്രായമില്ല താനും

    ReplyDelete
  9. വേശ്യ ഒരു മനുഷ്യന്‍ കൂടിയാണ്.
    സ്വര്‍ഗത്തിലെ
    പുണ്യാളന്‍മാര്‍ക്കായി
    എല്ലാ മാലിന്യങ്ങളം പേറാന്‍
    ജീവിതം പറഞ്ഞുവിടുന്നവള്‍.
    അവളെ തേടിയെത്തുന്നവരോ
    ഉത്തമ പുരുഷന്‍.
    സദാചാരത്തിന്റെ സ്വര്‍ഗം
    സ്വന്തമായുള്ള ഗജരാജന്‍.
    അവളെ വായിക്കാനാവില്ല തന്നെ
    ഈ കണ്ണടയിലൂടെ

    ReplyDelete
  10. കേള്‍ക്കാന്‍ കൊതിക്കുന്ന ശബ്ദം...........

    ReplyDelete
  11. നന്നായി നജീം... വേറിട്ട ശബ്ദം..

    ReplyDelete
  12. കൊള്ളാം നജീം...നല്ല നിരീക്ഷണങ്ങള്‍...മൂര്‍ച്ചയുള്ള വിമര്‍ശനം.....

    ReplyDelete