Saturday, May 12, 2012

ഈ കോഴിയെന്‍ പ്രിയ തോഴി

ഹൃദയബന്ധത്തോളം ആഴമുള്ള സൗഹൃദം മനുഷ്യര്‍ക്കിടയില്‍ മാത്രമേ സാധ്യമാവൂ എന്ന എന്‍െറ വിശ്വാസം തിരുത്തപ്പെടുന്നത് തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്ക് സമീപം ചാത്തന്‍കോട് ആദിവാസി കോളനിയില്‍ ഒരിക്കല്‍ പോയപ്പോഴാണ്.

കോളനിവാസികളിലൊരാളുടെ പിടക്കോഴിയും കാടിറങ്ങിവരുന്ന ഒരു പെണ്‍കുരങ്ങും തമ്മിലുടലെടുത്ത ആത്മബന്ധത്തിന് മനുഷ്യര്‍ തമ്മിലുള്ളതിനേക്കാള്‍ ഇഴയടുപ്പം അന്നെനിക്ക് ബോധ്യമായി.

ഈ അത്യപൂര്‍വ്വ സൗഹൃദ സല്ലാപത്തിന് കോളനിവാസികള്‍ സാക്ഷിയാവാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി.

പേപ്പാറ വന്യജീവി സങ്കേതത്തിലുള്‍പ്പെടുന്ന ചാത്തന്‍കോട് കാണിക്കുടിയിലെ മല്ലന്‍ കാണിയുടേതാണ് കോഴി. മല്ലന് കോഴികള്‍ എണ്ണത്തിലേറെയുണ്ട്. പക്ഷെ കാട്ടിലെ കുരങ്ങേടത്തിക്ക് ഈ കൗമാരക്കാരിയെ മാത്രമേ പിടിച്ചുള്ളൂ. അതാവട്ടെ വല്ലാത്തൊരു ഇഷ്ടവുമായി.

കോഴി കൂവുന്ന നേരത്ത് കാട്ടില്‍നിന്ന് കോളനിയിലേക്കിറങ്ങി വരുന്ന കുരങ്ങേടത്തി നേരെ കോഴിക്കൂട്ടത്തിനടുത്തത്തെും.

പ്രിയ തോഴിയെ കണ്ടാലുടന്‍ കോഴി ഓടിയടുത്തത്തെും. കുരങ്ങേടത്തി സഖിയെ അണച്ചുപിടിക്കും.

പിന്നെ പകല്‍ മുഴുവന്‍ കോളനിയില്‍ കറങ്ങിനടക്കുന്ന കുരങ്ങന്‍െറ കൈത്തണ്ടയിലാണ് കോഴിയുടെ ഇരുപ്പ്. വൈകുന്നേരം കാട്ടിലേക്ക് മടങ്ങുമ്പോള്‍ ചിലപ്പോള്‍ കോഴിയും കൂടെ പോകും. പിറ്റേന്ന് രണ്ടുപേരും ഒരുമിച്ചാകും കോളനിയിലേക്കുള്ള വരവ്.

കോഴിയെ അണച്ചുപിടിച്ച് മരച്ചില്ലയിലേക്ക് വലിഞ്ഞുകയറുന്ന കുരങ്ങന്‍ അവിടെയിരുന്നു കോഴിയുടെ തൂവലുകള്‍ക്കിടയില്‍ പേന്‍ തിരയും. സ്നേഹത്തോടെ കൊക്കില്‍ മുഖം ചേര്‍ക്കും. ഈ സമയത്ത് കോഴിയെ പിടിക്കാനൊ മറ്റൊ ആരെങ്കിലും അടുത്തത്തെിയാല്‍ ആക്രമിക്കാന്‍ മുതിരും.

മറ്റ് കോഴികളെയൊന്നും കുരങ്ങന് പഥ്യമല്ല. ആ കൈത്തണ്ടയില്‍ കയറിയിരിക്കാമെന്ന് മോഹവുമായി ഇഷ്ടക്കാരിയൊഴികെ മറ്റേത് കോഴി വന്നാലും കുരങ്ങന്‍ ഓടിച്ചുവിടും. ഫോറസ്റ്റുദ്യോഗസ്ഥരാണ് ഈ കുരങ്ങനെ മാസങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ വനത്തില്‍ കൊണ്ടുവന്നുവിട്ടതത്രെ.

ഏതോ വീട്ടില്‍ അനധികൃതമായി പാര്‍പ്പിച്ചിരുന്നതറിഞ്ഞ് ഉദ്യോഗസ്ഥര്‍ പിടികൂടിയതാണ്.

മനുഷ്യര്‍ വര്‍ഗീയമായി വേര്‍തിരിഞ്ഞ് പരസ്പരം വാളോങ്ങുന്ന കാലത്ത് വര്‍ഗഭേദം അലിഞ്ഞില്ലാതാകുന്ന ഈ സൗഹൃദം രണ്ട് വര്‍ഷത്തിനുശേഷവും ശക്തമായി തുടരുന്നു എന്ന് അടുത്ത കാലത്ത് വീണ്ടും ആ കോളനിയില്‍ പോയപ്പോള്‍ കാണാനിടയായി.


(2009ല്‍ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
ഫോട്ടോ: സാലി പാലോട്

5 comments:

  1. ഹഹഹ്ഹാ സമ്പവം കൊള്ളാലൊ, എന്തൊരു ഒരുമ, മനുഷ്യാ നീ കാണുനില്ലേ

    ReplyDelete
  2. സാലി പാലോടിനും നജീമിനും അഭിനന്ദനങ്ങള്‍, ഈ സാലി തന്നെയല്ലേ കല്ലാനയെപ്പറ്റി റിസര്‍ച്ച് നടത്തുന്നത്. അതിന്റെ പുരോഗതി എന്തായെന്നറിയാന്‍ ആഗ്രഹമുണ്ട്. ഒരു അപ്ഡേറ്റ് തരുമോ

    ReplyDelete
    Replies
    1. കല്ലാനയെ കുറിച്ചുള്ള ചിത്രങ്ങള്‍ ആദ്യവും രണ്ടാമതും പകര്‍ത്തിയത് സാലി പാലോട് എന്ന നേച്ചര്‍ ഫോട്ടോഗ്രാഫര്‍ തന്നെയാണ്. അദ്ദേഹം ഗവേഷകനല്ല. അദ്ദേഹവും സഹായി മല്ലന്‍ കാണിയും ഇപ്പോഴും പേപ്പാറ ഡിവിഷനിലെ വനങ്ങളില്‍ കല്ലാനയെ അന്വേഷിച്ച് നടക്കുന്നുണ്ട്. കാണാന്‍ കഴിഞ്ഞാല്‍ ചിത്രങ്ങളെടുത്ത് പുറംലോകത്തെ കാണിക്കുന്നുമുണ്ട്. എന്നാല്‍ പഠനം നടത്തേണ്ടതും ഐഡന്‍റിഫൈഡ് ചെയ്യേണ്ടതും സ്ഥിരീകരിക്കേണ്ടതും ഒൗദ്യോഗിക കേന്ദ്രങ്ങളാണ്. അവരൊട്ട് ഇതിന് മെനക്കെടുന്നുമില്ല.

      Delete
  3. മനുഷ്യർ കണ്ട് പഠിക്കേണ്ടത് തന്നെ..!!

    ReplyDelete