Saturday, May 5, 2012

‘പാര്‍ട്ടി കട്ട്’ മെഡിക്കല്‍ ടെര്‍മിനോളജിയിലിടം നേടുമ്പോള്‍...

ചാനലിലെ ഫ്ളാഷ് ന്യൂസിലാണ് ആദ്യം കണ്ടത്. പിന്നീട് ദൃശ്യങ്ങള്‍ വരാന്‍ തുടങ്ങി. ചാനല്‍ ആഘോഷമാക്കുകയാണ്. അവതാരകന്‍ നിറുത്താതെ പറയാന്‍ തുടങ്ങി. ദൃശ്യങ്ങളിലേക്ക് അധികനേരം നോക്കിയിരിക്കാനായില്ല. മനസ് ഇടിയുന്നു. ചോരയുടെ മണം. റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്ന ചോരച്ചുമപ്പിലെ മൂഴുത്ത അക്ഷരങ്ങള്‍ ഹൃദയത്തിനുള്ളില്‍ വീണ തീക്കനലായി. വെട്ടിയരിഞ്ഞിട്ട മനുഷ്യനെ വാരിക്കൂട്ടി ബാന്‍േറജില്‍ പൊതിഞ്ഞ് സ്ട്രെച്ചറിലിട്ട് കൊണ്ടുപോകുന്ന കാഴ്ചയിലേക്ക് നോട്ടം ഉറപ്പിക്കാനാവാതെ കണ്ണുകള്‍ ദുര്‍ബലമായി. അറവുശാലയിലത്തെിയപോലൊരു പ്രതീതി. പച്ച മാംസത്തിന്‍െറയും കട്ടപിടിച്ച ചോരയുടെയും ചൊരുക്കുന്ന മണം മൂക്കിലേക്കടിച്ചുകയറുന്നതുപോലെ. മനസ് പിടിവിട്ടതുപോലെയായി. തളര്‍ച്ച തോന്നി. ദൃശ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചാനല്‍. ധാര്‍മിക രോഷത്തിന്‍െറ രൂക്ഷത ശബ്ദത്തില്‍ മയപ്പെടുത്താന്‍ പാടുപെടുന്നു വാര്‍ത്താവതാരകന്‍. ‘വെട്ടിക്കൊലപ്പെടുത്തി’യെന്ന വാക്കും വെട്ടിക്കീറിയ ഉടലിന്‍െറ കാഴ്ചകളും ആവര്‍ത്തിക്കുന്ന ചാനലും, ഒരു പച്ച മനുഷ്യനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളുടെ അതേ മാനസികാവസ്ഥയാണോ പ്രകടിപ്പിക്കുന്നതെന്ന് അല്‍പം ഉറക്കെ ആത്മഗതം ചെയ്തുപോയി. വയ്യ, ആ കാഴ്ചകള്‍ കാണാന്‍ വയ്യെന്ന് സഹപ്രവര്‍ത്തകനും. ടിവി ഓഫ് ചെയ്യൂ എന്ന് പറഞ്ഞദ്ദേഹം തല കുടഞ്ഞു എഴുന്നേറ്റുപോയി.

വെട്ടിക്കൊലപ്പെടുത്തിയെന്ന വാക്കില്‍ തടഞ്ഞ് എന്‍െറ വിചാരങ്ങള്‍ തളംകെട്ടി. എത്ര ലാഘവത്തോടെയാണ് ആ വാക്കുകള്‍ മിന്നിയും മറഞ്ഞും സ്ക്രോള്‍ ചെയ്യുന്നത്! അതിലും എത്രയോ വേഗത്തിലാവും അക്രമികളുടെ വാള്‍ത്തലപ്പുകള്‍ ആ ശരീരത്തെ വെട്ടിക്കീറിയത്, മാംസം ചെറുചീളുകള്‍ പോലെ ചിതറിത്തെറിപ്പിച്ചത്!! രാക്ഷസീയമായ ഈ പ്രവര്‍ത്തി ചെയ്യാന്‍ മനുഷ്യര്‍ക്ക് എങ്ങിനെ കഴിയുന്നു? ബോംബെറിഞ്ഞ് ഭീകരാവസ്ഥയുണ്ടാക്കുന്നത് രാക്ഷസീയതക്ക് മനസിനെ പരുവപ്പെടുത്താനായിരിക്കുമോ! സ്വയം ബോധം മറച്ചാവുമോ ക്രുരതയിലേക്ക് അവര്‍ വാള്‍ വീശിയത്! എന്ത് ലഹരികൊണ്ടാവും അവര്‍ പ്രജ്ഞയെ മറിച്ചിട്ടത്? ഒരായിരം ചോദ്യങ്ങളുടെ വാള്‍മുനയില്‍ വെച്ച മനസ്, സാദാ ബോധത്തോടെ ഒരാള്‍ക്കും ഒരാളേയും ഇങ്ങിനെ നിഷ്ഠൂരമായി വെട്ടിയരിയാനാവില്ളെന്ന് പിറുപിറുത്തുകൊണ്ടിരുന്നു. പാര്‍ട്ടിവികാരവും ലഹരിയാകാമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ ബ്യൂറോ മേധാവി പറഞ്ഞു. പാര്‍ട്ടിയാണ് പിന്നിലെന്ന് ചാനല്‍ വാര്‍ത്ത ഒളിമുന കൂര്‍പ്പിച്ചത് ഓര്‍മ വന്നു. അതങ്ങിനെയാവരുതേയെന്ന പ്രാര്‍ഥനയില്‍ ഹൃദയം തുടിച്ചു. ആകെയുള്ളൊരു പ്രതീക്ഷ ആ പാര്‍ട്ടിയില്‍ വെച്ചുപുലര്‍ത്തുന്ന ഇടതുപക്ഷ അനുകൂലിയായതുകൊണ്ടുള്ളൊരു വിമ്മിഷ്ടം. അദ്ദേഹം ഒരു കഥ പറഞ്ഞു. ‘പാര്‍ട്ടി കട്ട്’ മെഡിക്കല്‍ ടെര്‍മിനോളജിയിലിടം നേടിയ കഥ. ഒരിക്കല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ അടുത്ത ബന്ധുവുമായി ആശുപത്രിയിലത്തെിയപ്പോഴുണ്ടായ അനുഭവമായിരുന്നു അത്. ബസും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ ചെറുപ്പക്കാരന്‍െറ തോളറ്റംവരെയുള്ള കൈയ്യാണ് അറ്റ് റോഡില്‍ വീണത്. വലിച്ചുപറിച്ച പോലെ തെറിച്ചുപോയ കൈ. ഞരമ്പുകളും അസ്ഥിയും മാംസവും തൊങ്ങലാടുന്ന അതും കൂടിയെടുത്താണ് അവര്‍ ആശുപത്രിയിലത്തെിയത്. അറ്റുപോയ ആ അവയവം ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കാനാവുമോ എന്ന് അറിയാനാണ് തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധന്‍െറ അടുത്തേക്ക് അവര്‍ കയറിചെന്നത്. ഡോക്ടര്‍ പറഞ്ഞു: ‘പാര്‍ട്ടി കട്ട്’ അല്ലാത്തതിനാല്‍ വിജയ സാധ്യതയില്ല. ‘പാര്‍ട്ടി കട്ട്’ എന്ന് വാക്കിലുടക്കി മനസിലാകാതെയിരുന്നപ്പോള്‍ ബോധോദയം വന്നതുപോലെ ഡോക്ടര്‍ പറഞ്ഞു: സോറി, ഒരു മെഡിക്കല്‍ ടേമാണത്. വലിച്ചുപറിച്ചതുപോലെയുള്ള ഈ കേസില്‍ തുന്നിച്ചേര്‍ക്കല്‍ എളുപ്പമാകില്ളെന്നാണ് ഞാനുദേശിച്ചത്. കൃത്യമായി വെട്ടിമുറിച്ചതാണെങ്കില്‍, ചതയാത്ത, വലിയാത്ത ഞരമ്പുകളുടെ കൂട്ടിയോജിപ്പിക്കലെളുപ്പമാണ്. ‘പാര്‍ട്ടി കട്ട്’ ഒരു മെഡിക്കല്‍ സാങ്കേതിക സംജ്ഞയായതെങ്ങനെയെന്ന് ആ ഡോക്ടര്‍ വിശദമാക്കി കൊടുത്തത്രെ. പാര്‍ട്ടിയാക്രമണങ്ങളിലെ ‘വെട്ടു’കളില്‍നിന്ന് മെഡിക്കല്‍ ടെര്‍മിനോളജി കടം കൊണ്ട നാടന്‍ സാങ്കേതിക ശബ്ദം! രാഷ്ട്രീയാക്രമണങ്ങളും കൊലപാതകങ്ങളും പതിവായ നാട്ടില്‍ ഇത്തരമൊരു സംജ്ഞ വൈദ്യ നിഘണ്ടുവില്‍ കയറിയില്ളെങ്കിലേ അത്ഭുതപെടേണ്ടതുള്ളെന്ന് ബ്യൂറോ മേധാവി ഒരു കറുത്ത ഫലിതം  പറഞ്ഞു.

20 comments:

  1. ശക്തമായ വാക്കുകള്‍...

    ReplyDelete
  2. സമൂഹത്തില്‍ അക്രമം വ്യാപിച്ചപ്പോള്‍ അത് ഭാഷയിലേക്കും എത്തി. പാര്‍ട്ടി കട്ട്‌ - പുതുതലമുറ നിസ്സംഗതയോടെ കേട്ടു മറക്കുന്ന (ഒട്ടുമേ ഭയപ്പെടാത്ത) ഒരു വാക്കായി മാറും എന്നുതന്നെ കരുതണം.
    അക്രമികള്‍ ഏതു കക്ഷിയുടെ ആളാവട്ടെ (വിരല്‍ ചൂണ്ടപ്പെടുന്നത് വിപ്ലവക്കാരിലേക്ക് തന്നെ..!) കണ്ടെത്തി പരമാവധി ശിക്ഷ കൊടുക്കണം എന്ന് പറഞ്ഞാലും പോരാ: പരമാവധി ശിക്ഷ നമുക്കറിയാമല്ലോ. അതുകൊണ്ട് പറയാന്‍ തോന്നുന്നത് പ്രതികളെ വധശിക്ഷക്ക് വിധേയമാക്കണം എന്ന് തന്നെയാണ്.
    -റസാഖ് ഇരിങ്ങാട്ടിരി

    ReplyDelete
  3. സഖാവ്..പോരാളി

    ReplyDelete
  4. ഇപ്പോള്‍ ഇലക്ഷനെ നേരിടുന്ന സമയമായതുകൊണ്ട് സി.പി.ഐ.എം ഈ കൊലപാതകം നടത്തില്ല’ എന്ന് വാദിക്കുന്ന നിഷ്‌കളങ്കരേ, സി.പി.ഐ.എമ്മിന് നിങ്ങളെ നന്നായി പറ്റിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നു മാത്രമേ പറയാനാവൂ. കാരണം സി.പി.ഐ.എം എന്നാല്‍ മണ്ടന്‍മാരുടെ പ്രസ്ഥാനമെന്നല്ല അര്‍ത്ഥം, മറിച്ച് ആസൂത്രിത കൊലപാകങ്ങളുടെ സര്‍വ്വകലാശാല എന്നാണ്.

    ReplyDelete
  5. പല വാര്‍ത്തകളും വായിക്കുമ്പോള്‍ മനുഷ്യര്‍ക്ക് എങ്ങിനെ ഇത്ര ക്രൂരത കാണിക്കാന്‍ കഴിയുന്നു എന്നോര്‍ത്ത് വിമ്മിഷ്ടപ്പെട്ടിട്ടുണ്ട്

    ReplyDelete
  6. മരിച്ചവനെയും കാണികളെയും വീണ്ടും വീണ്ടും നിർദ്ദയമായി കൊലചെയുകയാണ് മാധ്യമങ്ങൾ

    ReplyDelete
  7. പറയേണ്ടതും, ആരും പറയാന്‍ മടിക്കുന്നതുമായ കാര്യങ്ങള്‍ ശക്തമായ വാക്കുകളിലൂടെ പറഞ്ഞിട്ടു...അഭിനന്ദനങ്ങള്‍ നജീം

    ReplyDelete
  8. ഇനിയും   സഖാവേ  രക്ത സാക്ഷികൾ വേണ്ടെ

    ReplyDelete
  9. സത്യം തെളിയും വരെ കാത്തിരിക്കാം... എല്ലാ പാർട്ടികളുടെ കൈകളിലും രക്തക്കറ പുരണ്ടതാണു

    ReplyDelete
  10. നന്നായി നജീം ക .... നന്ദി

    ReplyDelete
  11. ഈ എഴുത്തിലൂടെ എന്റെ കണ്ണുകല്‍ നീങ്ങിയപ്പോല്‍ നിങ്ങല്‍ ഒരു സത്യം വിളിചു കുവുന്നതു പോലെ എനിക്കു തോന്നി..
    ചാനലുകല്‍ തങ്ങളുടെ നോരിട്ടുള്ള സപ്രക്ഷണം വഴി തങ്ങളുടെ കാഴ്ചക്കാരുടെ എണ്ണവും ഗ്രാഫും ഉയര്‍ത്തുവാന്‍ കാണിച്ചതു തന്നെ വീണ്ടും കട്ടിയപ്പോള്‍ ഇറാക്കിലും അഫ്ഗാനിലും യുദ്ധത്തില്‍ ചതഞ്ഞ് അരഞ്ഞ ജീവിനുകള്‍ കണ്ട് മടുത്ത കുട്ടികള്‍ പൊലും വെട്ടിക്കിറിയ ശരീരവും അതു പൊതിഞ്ഞ രക്ത കറ പുരണ്ട തുണികളാള്‍ ചുട്ടിയ ആ ശരീരം കണ്ട് ഉറക്കത്തിലേക്ക് പോകുവാന്‍ മടിച്ച് ഉറക്കം വരുന്നില്ല ഉറങ്ങാന്‍ കിടന്നപ്പോല്‍ ആ രൂപം കണ്ണിനു മുന്നില്‍ എന്ന് പറയുന്ന കുട്ടികളും ഉണ്ടായിരുന്നു ,...

    കൊലപാതകം ഒരു വീണു കിട്ടിയ ഭാഗ്യമ്പോലെ ചാനല്‍ ചര്‍ച്ചയില്‍ നോതാക്കള്‍ ആഘോഷമാകുവാന്‍ ശ്രമിച്ചപ്പോല്‍ നിരപരാധി എന്നു പറഞ്ഞ മറു നോതാക്കളും ആര്‍ക്കു വേണ്ടിയാണു ഈ മനുഷ്യ ജീവനുകള്‍ മാംസം വില്‍പ്പന നടത്തുന്ന അറവുകാരന്‍ വരെ നാണിക്കുന്ന ഇത്തരം അറും കൊല ചെയ്യാന്‍ കുട്ട് നില്‍ക്കുന്നതു ...

    ഒരു സൈഡില്‍ തീവ്ര വാധവും മറു സൈഡില്‍ രാഷ്ട്രിയ രകതസാക്ഷികള്‍ക്കായി പായുന്ന മനുഷ്യ നീ നാണിക്കുന്നില്ലെ ..?

    പ്രിയപ്പെട്ട നജീം നന്നായി താങ്കള്‍ വിവരിച്ചു .... നന്ദി

    ReplyDelete
  12. ‘പാര്‍ട്ടി കട്ട്’ മെഡിക്കല്‍ ടെര്‍മിനോളജിയിലിടം നേടുമ്പോള്‍... വളരെ ചിന്തിക്കാനുള്ള ഒരു അവസരവും കുടി ഈ എഴുത്തും അതില്‍ ഇപ്പോള്‍ നടന്ന കൊലപാതകവും കാരണമായിട്ടുണ്ട് കേരളത്തിലെ മനുഷ്യമനസ്സുകളെ ഒന്നടങ്കം ദുഖതിലാകിയ ഇത്രയും പൈശാചികമായ കൊല മനുഷ്യ മനസ്സിനെ ചിന്തിപ്പിക്കാന്‍ ഒരവസരം കുടി നല്‍ക്കുന്നു

    ReplyDelete
  13. പാപം ചെയ്യാത്ത പാര്‍ട്ടിക്കാര്‍ കല്ലെറിയട്ടെ!

    ReplyDelete
  14. ഒരിക്കല്‍ ജസ്റ്റിസ് v r കൃഷ്ണയ്യര്‍ പറയുകയുണ്ടായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ അവര്‍ വീട്ടില്‍ കയറി'' തന്തക്കു '' വിളിക്കുമെന്നും അതുകൊണ്ടാണ് അന്നത്തെ ആ പ്രശ്നത്തില്‍ പ്രതികരിക്കാത്തതെന്നും. അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് . "തന്തക്കു " വിളി മാത്രമല്ല തലയും കൊയ്യും അവന്‍മാര്‍. മത തീവ്രവാദം പോലെ തന്നെ കമുനിസ്റ്റ് തീവ്രവാദവും വളരെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായി മാറിയിട്ടുണ്ട്.

    ReplyDelete
  15. തീവ്ര വാദം എന്ന് പറയാന്‍ പറ്റുമോ ശശി സാര്‍ , തീവ്ര ചിന്താഗതി ഇല്ലെങ്കില്‍ നോരെ പറഞ്ഞാല്‍ രാഷ്ട്രിയ സംഘര്‍ഷവും അത് വഴി കൊലപാതകവും ചെയ്യാത്ത ഒരു രാഷ്ട്രിയ പാര്‍ട്ടി പറയമോ ഇന്ത്യയില്‍ എന്തിനതികം കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ബിജെപ്പിയും കമ്മ്യുണിസ്റ്റ് ക്കാരും പരസ്പ്പരം ചെയ്തു കുട്ടിയത് പോലെ കൊണ്ഗ്രസ്സും മുസ്ലീം ലീഗും പല കൊല പാതകവും ചെയ്തതായി നമ്മള്‍ വായിച്ചരിഞ്ഞിട്ടുണ്ട്
    കൃഷ്ണയ്യര്‍ പറഞ്ഞത് ഒരു പരുത്തി വരെ ശരിയല്ല എന്ന് പറയുന്നില്ല ...

    ReplyDelete
  16. ഇന്ദിര ഗാന്ധിയുടെ വാദവുമായി ബന്ധപ്പെട്ട എത്ര സാധു സിക്ക്കാരെയാണ് ഈ കൊണ്ഗ്രസ്സുകാര്‍ കൊന്നു തള്ളിയത് ചിലപ്പോള്‍ നരോന്ധ്ര മോഡിയെ പറയുന്നതിന് പകരം ഇവരെ പറയുക യാണ് ശരിയെന്നു തോന്നി പോകും

    ReplyDelete
  17. രക്ത സാക്ഷികളെ സൃഷ്ടിക്കുക എന്നതല്ലാതെ മറ്റെന്തിനു കഴിയുന്നു
    ഈ നല്ല ലേഖനത്തിന് അഭിനന്ദനങള്‍

    ReplyDelete
  18. മനുഷ്യനെ പച്ചയ്ക്ക് വെട്ടി നുറുക്കുന്ന രാഷ്ട്രിയം ഇനി ജനങ്ങള്‍ക്ക് ആവശ്യ മില്ല എന്ന് തീരുമാനിക്കണം അത് ഇതു പാര്‍ട്ടി ആയാലും

    ReplyDelete
  19. എല്ലാം ചെയ്യിക്കുന്നവര്‍ ഇപ്പോള്‍ ഒന്നുമറിഞ്ഞില്ലെന്നു നടിച്ചു നടക്കുകയാണ്.

    ReplyDelete
  20. എല്ലാം രാഷ്ട്രിയ കാരന്റെ ഇച്ചക്ക് അനുസരിച്ച്

    ReplyDelete