![]() |
കത്തിക്കാളുന്ന വിശപ്പിന് ഒരു ഈത്തപ്പഴച്ചീന്ത് കൊണ്ട് ശമനം. അത്രമേല്‍ ഉന്മേഷദായകമാണ് ഈ വേനല്‍ പഴം. എണ്‍പത് ശതമാനവും വൈറ്റമിനായ ഈത്തപ്പഴത്തോളം പോഷകഗുണമുള്ള വേറെ ഏത് പഴമുണ്ടെന്ന് നാസര്‍ ചോദിക്കും. ഈത്തപ്പഴ തോട്ടത്തില്‍നിന്ന് കുല വെട്ടുന്നതു മുതല്‍ പഴമിറുത്ത് സംസ്കരിച്ച് പാക്കറ്റിലടച്ച് ഉപഭോക്താവിന്‍െറ കൈകളിലത്തെിക്കുന്നതുവരെയുള്ള ജോലികളില്‍ ഒറ്റയാന്‍ നേതൃത്വം വഹിച്ച് പിന്നിട്ടത് രണ്ട് പതിറ്റാണ്ടാണ്. അതിനാല്‍ ഈത്തപ്പഴത്തെ കുറിച്ച് ആധികാരികമായിത്തന്നെ പറയും ഈ കണിയാപുരംകാരന്‍. തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തുനിന്ന് മൂന്നേകാല്‍ പതിറ്റാണ്ട് മുമ്പ് സൗദി തലസ്ഥാന നഗരത്തിന് തെക്ക് ഹരീഖ് മുനിസിപ്പാലിറ്റി ജീവനക്കാരനായി തൊഴില്‍ കുടിയേറ്റം
നടത്തിയ നാസര്‍ ഇന്ന് ഹരീഖിയന്‍ ഈത്തപ്പഴത്തിന്‍െറ വിപണിയില്‍ ഇടിവുപറ്റാത്ത കച്ചവടക്കാരനാണ്.
നടത്തിയ നാസര്‍ ഇന്ന് ഹരീഖിയന്‍ ഈത്തപ്പഴത്തിന്‍െറ വിപണിയില്‍ ഇടിവുപറ്റാത്ത കച്ചവടക്കാരനാണ്.
റമദാന്‍ തുടങ്ങുമ്പോഴേക്കും വിപണിയുടെ ആവശ്യം കണ്ടറിഞ്ഞ് ഗോഡൗണ്‍ നിറച്ചു കാത്തിരിക്കുകയാണ് നാസറും സഹപ്രവര്‍ത്തകരും. റിയാദ് പ്രവിശ്യയിലെ വളരെ വിദൂരതയിലുള്ള ഒരു ഉള്‍നാടന്‍ പട്ടണമാണ് ഹരീഖ്. പേരു പോലെ മരുഭൂനടുവില്‍ ‘തീക്കനല്‍’ പോലൊരു പട്ടണം. ഈത്തപ്പഴത്തിനും പേരുകേട്ട നാട്. സൗദി അറേബ്യയില്‍ ഈത്തപ്പഴത്തിന് പ്രശസ്തിയാര്‍ജിച്ച പ്രദേശങ്ങള്‍ മദീന, അല്‍ഖസീം, അല്‍അഹ്സ, അല്‍ഖര്‍ജ്, ഹൂത്ത ബനീതമീം, ഹരീഖ് എന്നിവയാണ്. ഹരീഖിലെ ഈത്തപ്പഴത്തിന് മദീനയിലെ അജ്വ, സഫാവി, മബ്റൂം എന്നീ മുന്തിയ ഇനങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് പൊതുവിപണിയില്‍. ഹരീഖിലെ ഏറ്റവും ജനപ്രിയതയുള്ള ഇനം ‘അല്‍ഖലാസാ’ണ്. നബ്ത്ത് സീഫ്, മുനീഫി, സഫ്രി, ഖുദ്രി, ഫില്ലജ്, ഷീസി, നബ്ത്ത് സുല്‍ത്താന്‍, റാസീഷ്, സുക്കരി, ദഹേനി, ഉമ്മുല്‍ ദാവി, സിഗേഹി തുടങ്ങി നാല്‍പത് ഇനം ഈത്തപ്പഴ വര്‍ഗങ്ങളാണ് ഹരീഖില്‍ വിളയുന്നത്. ഹരീഖിന്‍െറ ഈത്തപ്പഴ പെരുമയിലേക്ക് കടക്കും മുമ്പ് നാസറിന്‍െറ കഥ.
നാസറിന്‍െറ കഥ
കേരളത്തില്‍നിന്ന് സൗദി അറേബ്യയിലേക്ക് കുടിയേറ്റം ശക്തിപ്രാപിച്ച എഴുപതുകളുടെ അവസാനം തന്നെയാണ് നാസറും മുംബൈയിലത്തെി അലഞ്ഞുതിരിഞ്ഞു റിയാദിലേക്ക് വിമാനം കയറിയത്. ജോലികിട്ടിയത് റിയാദില്‍നിന്ന് 250 കിലോമീറ്ററകലെയുള്ള ഹരീഖ് മുനിസിപ്പാലിറ്റിയില്‍. 1992വരെ അവിടെ ജോലി ചെയ്ത ശേഷം രാജിവെച്ച് നാട്ടില്‍ പോയി. നാലുമാസം തികഞ്ഞില്ല, അതിനുമുമ്പ് അടുത്ത വിസ സംഘടിപ്പിച്ച് ഹരീഖില്‍ തന്നെ തിരിച്ചത്തെി. ഹരീഖിലെ പൗരപ്രമാണിയായ മുഹമ്മദ് അബ്ദുല്ല അല്‍ഖത്ലാനാണ് വിസ നല്‍കിയത്. ആദ്യം ചെയ്ത പണി റെഡിമെയ്ഡ് വസ്ത്രശാല നടത്തലായിരുന്നു. മൂന്നു വര്‍ഷമായപ്പോള്‍ മനസ്സിലായി തനിക്ക് പറ്റിയ പണി അതല്ളെന്ന്. സ്പോണ്‍സര്‍ക്ക് ഭേദപ്പെട്ട ഈത്തപ്പഴ കൃഷിയുണ്ട്. എങ്കില്‍ എന്തുകൊണ്ട് ഈത്തപ്പഴ കച്ചവടം ആയിക്കൂടാ എന്ന വിചാരം സ്പോണ്‍സര്‍ക്കും ബോധിച്ചു. പിന്നെ വൈകിയില്ല. ഇരുവരും കൂടി ദുബൈയില്‍ പോയി ഈത്തപ്പഴ പാക്കിOE് മെഷീന്‍ വാങ്ങി. ഒരു ഫാക്ടറി സ്ഥാപിച്ചു. കുറച്ചു തൊഴിലാളികളെ നിയമിച്ചു. അങ്ങനെ തുടങ്ങിയ കമ്പനിയാണ് അല്‍ദമീദ്.
സ്പോണ്‍സര്‍ക്ക് മൂന്നു വലിയ തോട്ടങ്ങളുണ്ട്. അവയ്ക്ക് പുറമെ കായ് വിളവത്തെുന്ന സമയത്ത് പ്രദേശത്തുള്ള മറ്റു തോട്ടങ്ങള്‍ കൂടി പാട്ടത്തിനെടുക്കും. ഇപ്പോള്‍ പ്രതിവര്‍ഷം സ്പോണ്‍സറുടെ മൂന്നു തോട്ടത്തിനു പുറമെ 15 തോട്ടങ്ങള്‍ കൂടി പാട്ടത്തിനെടുക്കുന്നു. തോട്ടങ്ങള്‍ പാകമാകുമ്പോള്‍ വിലനിശ്ചയിച്ച് പാട്ടത്തിനെടുക്കാന്‍ പോകുന്നതും നാസര്‍ തന്നെ. വിളവെടുപ്പിനും ഫാക്ടറിയില്‍ എത്തിച്ച് സംസ്കരിക്കലിനും പാക്കിങ്ങിനും എല്ലാം നാസര്‍ തന്നെ മേല്‍നോട്ടം വഹിക്കുന്നു. കമ്പനിക്ക് ഒരൊറ്റ സെയില്‍സ്മാനേയുള്ളൂ-നാസര്‍ മാത്രം
തണുപ്പുകാലം കഴിഞ്ഞാലുടന്‍, ഫെബ്രുവരിയില്‍, ഈത്തപ്പന പൂവിടും. ആറുമാസം കഴിഞ്ഞ് വേനല്‍ മൂക്കുമ്പോഴാണ് മൂത്ത കായ്കള്‍ പഴുക്കാന്‍ തുടങ്ങുക. ജൂലൈയില്‍ വര്‍ഷത്തില്‍ ഒറ്റത്തവണ മാത്രമാണ് വിളവെടുപ്പ്. പാകമായി പഴുത്തത് ഉണങ്ങാന്‍ കാത്തിരിക്കണം. ശേഷമേ കുലവെട്ടാന്‍ കഴിയൂ. അല്ളെങ്കില്‍ കുലവെട്ടുമ്പോള്‍ പഴം വീണ് പാഴാകും. പഴമായിരിക്കുന്ന അവസ്ഥയില്‍ ഓരോന്നായി ഇറുത്തെടുക്കുന്ന രീതിയുമുണ്ട്. അങ്ങനെ പഴപ്പരുവത്തിലുള്ളത് ‘റുതബ്’ ആണ്. കുലവെട്ടാന്‍ പാകിസ്താനി തൊഴിലാളികള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുകയാണ് പതിവ്. വലിയ പനകളില്‍ കയറി നിഷ്പ്രയാസം അവര്‍ കുലവെട്ടി കെട്ടിയിറക്കി തരും.
35ഉം 40ഉം വര്‍ഷം വരെ ആയുസ്സുണ്ട് പനകള്‍ക്ക്. ഹരീഖിലെ പല തോട്ടങ്ങളിലും പ്രായം കൊണ്ട് നല്ല ഉയരമുള്ള പനകളാണുള്ളത്. പനകളില്‍ ഉയരത്തില്‍ നില്‍ക്കുന്ന കുലകള്‍ കയറി തന്നെ വെട്ടിയിറക്കേണ്ടിവരും. പാകിസ്താനികള്‍ക്ക് അത് നിഷ്പ്രയാസമാണ്. കുലകള്‍ ഫാക്ടറിയിലത്തെിച്ച് പഴം ഇറുത്തെടുത്ത് തരം തിരിക്കുന്ന ഘട്ടമാണ് അടുത്തത്. പിന്നെ പാക്കിങ്ങാണ്. ഒരു കലര്‍പ്പുമില്ലാതെ പാക്ക് ചെയ്താണ് വിപണിയിലത്തെിക്കുന്നത്. ഒരു ചേരുവകളുമില്ല.
പാക്കിങ്ങ് കഴിഞ്ഞാല്‍ പിന്നെ നാസര്‍ സെയില്‍സ്മാനായി. വാഹനത്തില്‍നിറച്ച് സൗദിയിലുടനീളം സഞ്ചാരം. പ്രതിവര്‍ഷം പത്തും പന്ത്രണ്ടും ലക്ഷം റിയാലിന്‍െറ വിറ്റുവരവാണ് ഇപ്പോഴുള്ളത്. നിറയെ തോട്ടങ്ങളുണ്ടെങ്കിലും ഹരീഖില്‍ രണ്ട് ഈത്തപ്പഴ ഫാക്ടറികളേയുള്ളൂ. സമീപകാലത്ത് തുടങ്ങിയ ഒന്നും പിന്നെ നാസറിന്‍െറ അല്‍ദമീദും. ഹരീഖിയന്‍ ഈത്തപ്പഴ വിപണിയില്‍ മുന്‍തൂക്കം അല്‍ദമീദിന് തന്നെ.
റമദാനിലാണ് ഏറ്റവും വലിയ വില്‍പന. മൊത്തം വില്‍പനയുടെ പകുതിയും റമദാനില്‍ തന്നെ. ഹജ്ജ് സീസണില്‍ മക്കയിലേക്കും മദീനയിലേക്കും നീങ്ങും. പിന്നെ ബാക്കിയാകുന്നത് ഓഫ് സീസണിലേക്ക്.
പാക്കിങ്ങ് കഴിഞ്ഞാല്‍ പിന്നെ നാസര്‍ സെയില്‍സ്മാനായി. വാഹനത്തില്‍നിറച്ച് സൗദിയിലുടനീളം സഞ്ചാരം. പ്രതിവര്‍ഷം പത്തും പന്ത്രണ്ടും ലക്ഷം റിയാലിന്‍െറ വിറ്റുവരവാണ് ഇപ്പോഴുള്ളത്. നിറയെ തോട്ടങ്ങളുണ്ടെങ്കിലും ഹരീഖില്‍ രണ്ട് ഈത്തപ്പഴ ഫാക്ടറികളേയുള്ളൂ. സമീപകാലത്ത് തുടങ്ങിയ ഒന്നും പിന്നെ നാസറിന്‍െറ അല്‍ദമീദും. ഹരീഖിയന്‍ ഈത്തപ്പഴ വിപണിയില്‍ മുന്‍തൂക്കം അല്‍ദമീദിന് തന്നെ.
റമദാനിലാണ് ഏറ്റവും വലിയ വില്‍പന. മൊത്തം വില്‍പനയുടെ പകുതിയും റമദാനില്‍ തന്നെ. ഹജ്ജ് സീസണില്‍ മക്കയിലേക്കും മദീനയിലേക്കും നീങ്ങും. പിന്നെ ബാക്കിയാകുന്നത് ഓഫ് സീസണിലേക്ക്.
സ്വകാര്യ ജീവിതം
ജന്മനാട്ടിലേതിനെക്കാള്‍ കൂടുതല്‍ ജീവിച്ച ഹരീഖില്‍നിന്ന് ഒരു വിടുതലിനെ കുറിച്ച് നാസര്‍ ചിന്തിച്ചിട്ടില്ല. കുടുംബവുമൊന്നിച്ച് ജന്മനാടെന്ന പോലെ ഇവിടെ കഴിയുന്നു. അന്ന് ഹരീഖ് മുനസിപ്പാലിറ്റിയില്‍ എത്തിയ തൊഴിലാളികളില്‍ ഇപ്പോള്‍ ഹരീഖില്‍ ബാക്കിയായത് നാസറും ഇപ്പോഴും ഹരീഖ് മുനിസിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥനായി തുടരുന്ന കോഴിക്കോട് സ്വദേശി മുസ്തഫയും മാത്രമാണ്. നാസറിന് നാലു മക്കളാണ്. അവരില്‍ മൂന്നുപേരും കേരളത്തില്‍ പഠിക്കുന്നു. കച്ചവടത്തിന്‍െറ തിരക്കുകള്‍ക്കിടയിലും സാമൂഹികപ്രവര്‍ത്തനത്തിന് സമയം കണ്ടത്തെുന്ന നാസര്‍ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘കേളി’യുടെ ഹരീഖ് യൂണിറ്റ് പ്രസിഡന്‍റാണ്. റമദാനില്‍ കച്ചവടതിരക്കേറുമ്പോള്‍ തന്നെ സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമാകും. ഇഫ്താറും റിലീഫ് പ്രവര്‍ത്തനങ്ങളും എല്ലാമായി സാമൂഹിക പ്രവര്‍ത്തനത്തിന് തിരക്കേറുന്നതും റമദാനിലാണ്.റമദാന് തൊട്ടു മുമ്പും ശേഷവും ഹജ്ജ് കാലത്തും കച്ചവടം സജീവമാകുന്നതിനാല്‍ ഏഴു മാസത്തിലധികം തുടര്‍ച്ചയായി സൗദിയിലുണ്ടായാലേ മതിയാകൂ. അതിനാല്‍ കഴിഞ്ഞ 34 വര്‍ഷമായി റമദാന്‍ വ്രതാനുഷ്ഠാനം പൂര്‍ണമായും സൗദിയില്‍ തന്നെയായിരുന്നു. ഹജ്ജ് കഴിഞ്ഞ് കച്ചവടത്തിന്‍െറ പൊടിപൂരം ഒന്ന് അവസാനിച്ചാലാണ് നാട്ടിലേക്ക് പോകാന്‍ കഴിയുക. ചെറിയ അവധി കഴിഞ്ഞ് തിരിച്ചത്തെുമ്പോഴേക്കും അടുത്ത വിളവിന് പൂവിടും
ഈത്ത പഴങ്ങളുടെ വ്യത്യസ്ത നാമങ്ങള്‍ പുതിയൊരു അറിവ് തന്നെയാണ് .നാസര്‍ ഭായിയെ പരിചയപ്പെടുത്തിയതിനു നന്ദി ....
ReplyDeletethanks
Deleteനല്ല പോസ്റ്റ്.
ReplyDeleteനല്ല പോസ്റ്റ്
ReplyDeletethanks ajith
Deleteനല്ലപരിചയപ്പെടുത്തല്‍...
ReplyDeleteനല്ലപോസ്റ്റ്.....!
തികച്ചും ഒരു വേനല്‍ മധുരം...:)
അറിയാത്തത് മാലോകരെ അറിയിക്കലാണല്ലോ പത്രപ്രവർത്തകന്റെ ഒരു ജോലിയുടെ ഭാഗം . നജീം അത് ഭoഗ്ഹിയായി നിരവഹിക്കുന്നു. keep up good job.
ReplyDeleteshafeeq thalassery
very informative write up......good.
ReplyDeleteനജീബിക്ക .......നല്ല ഒരു പോസ്റ്റ് ........
ReplyDeleteഎന്റെ ബാപ്പിയുടെ കഥ ഇട്ടതിൽ അങ്കിൾന് ഒരായിരം താങ്ക്സ്
ReplyDelete