നഗ്ന മേനിമിനുപ്പുകളെ തഴുകുന്ന ക്യാമറക്കണ്ണുകള്‍ ഗ്യാലറിയുടെ വിദൂര മൂലകളില്‍ സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനുകളില്‍ സൌന്ദര്യ മല്‍സരവേദിയുടെ ദൃശ്യങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. സ്ക്രീനിന് മുമ്പില്‍ ശേഖരനും ഭാനുമതിയും ആകാംക്ഷയാല്‍ പിടയുന്ന മനസുകളുമായി നിന്നു. മിസ് കേരള മല്‍സരത്തില്‍ മകളെ പങ്കെടുപ്പിക്കാനെത്തിയ ഗ്രാമീണരായ ആ മാതാപിതാക്കള്‍ പരിചയക്കുറവുകൊണ്ടാകണം ഗ്യാലറിയുടെ മുന്‍വശത്തൊന്നും സ്ഥാനം കിട്ടാതെ പിറകിലേക്ക് തള്ളപ്പെട്ടത്.
സ്ക്രീനില്‍ തിളച്ചുമറിയുന്ന നഗ്നമേനികളില്‍ ഒരു മറുക് തിരഞ്ഞ് ഭാനുമതി നിരാശപ്പെടുമ്പോള്‍ ശേഖരന്റെ മനസില്‍ ആര്‍ത്തി അതിന്റെ അഗ്നി നാവുരയുകയായിരുന്നു.
'മുഖമില്ലെങ്കില്‍ എല്ലാം ഒരു പോലെ....' ഭാനുമതിയുടെ പിറുപിറുക്കലുകളെ ശേഖരന്‍ ശരിവെച്ചു.
'അതേയതെ, നമ്മുടെ മകളെ തിരിച്ചറിയാനേ കഴിയുന്നില്ല.'
'എന്താണിവര്‍ ഈ കുട്ടികളുടെ മുഖം കാണിക്കാത്തത്' ഭാനുമതി അസ്വസ്ഥയായി.
ശേഖരനാണ് അതാദ്യം കണ്ടത്. അവിടെ കൂടിയ പുരുഷാരത്തില്‍ ഭൂരിപക്ഷത്തിന്റെയും കണ്ണുകളില്‍ തീ നാവുകള്‍! അത് കാട്ടിക്കൊടുക്കാനായി ഭാര്യയെ അയാള്‍ തൊട്ടുവിളിച്ചു. തിരിഞ്ഞുനോക്കിയ ഭാനുമതി ഭയന്നു നിലവിളിച്ചു. അയാളുടെ കണ്ണുകളിലും അഗ്നി നാവുകള്‍!
(2005)

മോഹങ്ങള്‍ കുമിഞ്ഞു കൂടുമ്പോള്‍ സ്വയം ഉരുകിത്തീരുന്ന സമൂഹം, പെണ്ണ് എന്നാല്‍ വെറും വില്‍പ്പന ചരക്കാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന പരസ്യങ്ങളും, റിയാലിറ്റി ഫാഷന്‍ ഷോകളും..ഇതിനിടയില്‍ അച്ഛന്‍ എന്ന പുരുഷനില്‍ അഗ്നിനാവുകള്‍ ജ്വലിക്കുന്നുവെങ്കില്‍ മക്കള്‍ക്കും രക്ഷയില്ലാതാവും..നല്ല സന്ദേശം നല്‍കി നജീം
ReplyDeleteനന്നായി. ചില പെണ്‍കുട്ടികളുടെ ഡ്രെസ്സ് കോഡ് കാണുമ്പോള്‍ മനസ്സില്‍ തോന്നാറുണ്ട് ഇതുങ്ങള്‍ക്കൊന്നും അമ്മേം അഛനുമില്ലേ എന്ന്, എങ്ങനെ അവരിതിനു കൂട്ട് നില്‍ക്കുന്നു എന്ന്..( ഇപ്പൊ ആണ്‍കുട്ടികളുടെ പാന്റ് കാണുമ്പോഴും)
ReplyDeletethanks
Deleteവികാരങ്ങളുടെ തള്ളലില്‍ ആ പിതൃത്വവും എങ്ങോ ഓടി ഒളിച്ചു. കൊള്ളാം ഇങ്ങനെ ഒരു സമൂഹമാണ് ഇന്ന് ഉള്ളത് .
ReplyDeleteനല്ല സൃഷ്ടി .
thanks
Deleteമൂര്ച്ചയുള്ളത്... ഒപ്പം പേടിപ്പെടുതുന്നതും...നല്ല എഴുത്ത്...
ReplyDeletethanks
Deleteനജീം, ഇത് താങ്കളുടെ പഴയ ഒരു കഥയല്ലേ ? ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചതായി ഓര്‍ക്കുന്നു? anyway, Good.
ReplyDeleteI noted the year at the end now... OK.
ReplyDelete2005ല്‍ റിഫയുടെ അക്ഷരം മാസികയില്‍ പ്രസിദ്ധീകരിച്ച കഥയാണിത്. ഇപ്പോള്‍ അത് ബ്ലോഗില്‍ പുനപ്രസിദ്ധീകരിച്ചന്നേയുള്ളൂ.
Deleteകലക്കി കലുങ്കേ....മക്കളെ വേഷം കെട്ടിക്കാനൊരുങ്ങുന്ന എല്ലാ മാതാപിതാക്കള്‍ക്കും ഒരു സന്ദേശം ഉണ്ട്....ഇത്തരം ദേഹവിരുന്നുകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ ഇനിയും പ്രതികരിക്കുക...അഭിനന്ദനങ്ങള്‍...
ReplyDeleteപുരുഷന്‍ നോക്കുന്നു,ആസ്വദിക്കുന്നു എന്ന് തീര്ച്ചയുള്ളത് കൊണ്ടാണ് പെണ്ണ് നഗ്നത കാണിക്കുന്നത്. സൃഷ്ടി നന്നായി ആശംസകള്‍
ReplyDeleteVery good and message to parents who run behind reality shows & fasion shows.
ReplyDeleteMahaboob-Riyadh Indian Association (RIA)
കോലം കേട്ടുന്നോരേയും കൂട്ടുനില്‍ക്കുന്നോരെം പറഞ്ഞാല്‍ മതിയല്ലൊ..പിന്നെ, തീ നാവ് കണ്ടില്ലെങ്കിലെ അതിശയമുള്ളൂ..പിതാവായാല്‍ പോലും...കൊള്ളാം കേട്ടൊ..
ReplyDelete“റിയാലിറ്റി ഷോ”
ReplyDelete