Sunday, March 20, 2011

2011 ഏപ്രിൽ എട്ട്

പ്രിയരേ
സൌദി അറേബിയയിലെ മുഴുവൻ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ചു മാസത്തിൽ കൂടാൻ തീരുമാനിച്ചിരുന്ന “ റിയാദ് ബ്ലോഗേഴ്സ് മീറ്റ് “ ഇവിടെത്തെ പ്രത്യേകസാമൂഹ്യ സാഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെക്കുകയായിരുന്നു.എന്നാൽ നിലവിലെ ശാന്തമായ അന്തരീശത്തിൽ മീറ്റ് ഇനിയും നീട്ടണ്ടതില്ല എന്നുതോന്നുന്നു. മാത്രവുമല്ല ഏപ്രിൽ 17നു തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന വലിയ മീറ്റിൽ പങ്കെടുക്കണ്ട ബ്ലോഗർമാർ ഈ മീറ്റിലും പങ്കെടുക്കുന്നതു കൊണ്ടും 2011 ഏപ്രിൽ എട്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടാനാണു ആലോചിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്ത് കമന്റിടുക.




Thursday, March 10, 2011

മലയാളം ബ്ലോഗ് മീറ്റ്: വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് റിയാദിൽ

മലയാളം ബ്ലോഗ് മീറ്റ്: വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് റിയാദിൽ: "പ്രിയപ്പെട്ട ബ്ലോഗർമാരെ, ബ്ലോഗ് മാധ്യമം നാൾക്കുനാൾ വളർന്ന് കൊണ്ടിരിക്കുകയാണല്ലോ. ബ്ലോഗർമാരായിട്ടുള്ള പലരെയും അവരുടെ കഴിവിനെ അംഗികരിച്ചുകൊണ്ട..."

Thursday, March 3, 2011

കെ.ആര്‍. ഹരിലാല്‍

കെ.ആര്‍. ഹരിലാല്‍ എന്ന എന്റെ പ്രിയ സുഹൃത്തിന്റെ മരണവാര്‍ത്തയാണ് രാവിലെ കേട്ടത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആ ജീവന്‍ പടിയിറങ്ങുമ്പോള്‍ പ്രായം 40 മാത്രം. ഒരു ബസ് യാത്രക്കിടെ അടുത്തിരുന്നയാള്‍ ഒരു ചെറിയ പരിചയപ്പെടലിലൂടെ വലിയ സുഹൃത്ത് ബന്ധത്തിലേക്ക് കയറിവന്നതാണ്. സൌഹൃദത്തിന്റെ ഊഷ്മളതയിലുപരി ഒരു വിജ്ഞാന കോശമായി വിസ്മയിപ്പിച്ച ഹരിയേട്ടന്‍ ഗുരുപരമ്പരയിലെ പ്രധാനികളിലൊരാളായി മാറുകയായിരുന്നു. തപസ്യയുടെ കീഴിലുള്ള ബാലഗോകുലത്തിന്റെ ജില്ലാ ഭാരവാഹിയായി സംഘ ബന്ധത്തിന്റെ ഒരു പൂര്‍വകാലം. പിന്നീട് തിരുവനന്തപുരത്ത് കോട്ടക്കകത്ത് പുണ്യ ടൂഷന്‍ സെന്റര്‍ എന്ന പേരില്‍ പഴയ ഗുരുകല സമ്പ്രദായത്തില്‍ ഒരു പാഠശാലയുടെ നടത്തിപ്പ്. ഇടക്കെപ്പോഴൊ വെറുതെ ഒരു പി.എസ്.സി പരീക്ഷക്കിരുന്നതുകൊണ്ട് ആദായ നികുതി വകുപ്പില്‍ ജോലി. വിവാഹിതനായി ഒരു കുട്ടിയുടെ പിതാവ്. ഹരിയേട്ടന്‍ ഇപ്പോള്‍ ഈ ഭൂമിയിലില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം... വല്ലാതെ വേദന തോന്നുന്നു.