കെ.ആര്‍. ഹരിലാല്‍ എന്ന എന്റെ പ്രിയ സുഹൃത്തിന്റെ മരണവാര്‍ത്തയാണ് രാവിലെ കേട്ടത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആ ജീവന്‍ പടിയിറങ്ങുമ്പോള്‍ പ്രായം 40 മാത്രം. ഒരു ബസ് യാത്രക്കിടെ അടുത്തിരുന്നയാള്‍ ഒരു ചെറിയ പരിചയപ്പെടലിലൂടെ വലിയ സുഹൃത്ത് ബന്ധത്തിലേക്ക് കയറിവന്നതാണ്. സൌഹൃദത്തിന്റെ ഊഷ്മളതയിലുപരി ഒരു വിജ്ഞാന കോശമായി വിസ്മയിപ്പിച്ച ഹരിയേട്ടന്‍ ഗുരുപരമ്പരയിലെ പ്രധാനികളിലൊരാളായി മാറുകയായിരുന്നു. തപസ്യയുടെ കീഴിലുള്ള ബാലഗോകുലത്തിന്റെ ജില്ലാ ഭാരവാഹിയായി സംഘ ബന്ധത്തിന്റെ ഒരു പൂര്‍വകാലം. പിന്നീട് തിരുവനന്തപുരത്ത് കോട്ടക്കകത്ത് പുണ്യ ടൂഷന്‍ സെന്റര്‍ എന്ന പേരില്‍ പഴയ ഗുരുകല സമ്പ്രദായത്തില്‍ ഒരു പാഠശാലയുടെ നടത്തിപ്പ്. ഇടക്കെപ്പോഴൊ വെറുതെ ഒരു പി.എസ്.സി പരീക്ഷക്കിരുന്നതുകൊണ്ട് ആദായ നികുതി വകുപ്പില്‍ ജോലി. വിവാഹിതനായി ഒരു കുട്ടിയുടെ പിതാവ്. ഹരിയേട്ടന്‍ ഇപ്പോള്‍ ഈ ഭൂമിയിലില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം... വല്ലാതെ വേദന തോന്നുന്നു.
No comments:
Post a Comment