ഒരിക്കല്‍ മാത്രം വരുന്ന ഒരതിഥി
എനിക്കുണ്ട്
ഒന്നിനും ധൃതികാട്ടാത്തവന്‍
ഉപചാരവാക്കുകളുടെ ഭാരമില്ലാത്തവന്‍
വരുമെന്നേയുള്ളൂ, വന്നിട്ടില്ല
എന്നിട്ടുമെന്റെ
വിരുന്നുകാരനെക്കുറിച്ച്
എത്ര കൃത്യതയാണെനിക്ക്
കാണുമെന്നേയുള്ളൂ, കണ്ടിട്ടില്ല
എന്നിട്ടുമവനെ
എത്ര പരിചയമാണെനിക്ക്
വരാതിരിക്കില്ലെന്നാണ്
എന്റെ ഹൃദയം പോലും പറയുന്നത്
ഒരു മണിനാദത്തിന്റെ മറുപടിക്ക്
കാത്തുനില്‍ക്കാതെ
ഉമ്മറത്തെ ഊഷ്മളപ്രകടനങ്ങള്‍ക്ക്
നിന്നുതരാതെ
തീന്‍മേശയില്‍ എന്റെ പൊങ്ങച്ചങ്ങളിലേക്ക്
നോക്കാതെ
അടുക്കളയിലേക്ക് ഏന്തിവലിയാതെ
വിരുന്നുശാലയില്‍ അതിഥികള്‍ ബാക്കിയിരിക്കെ
അവസാനത്തെയാളെന്ന് തോന്നിപ്പിക്കാതെ
വന്നെന്നെ കൂട്ടിമടങ്ങുമ്പോള്‍
വിളക്കുകള്‍ കെടാത്ത എന്റെ ഭോജനശാലയില്‍
ഇനിയും യാമങ്ങള്‍ ബാക്കിയാണന്നെന്റെ
നോട്ടം പിന്തിരിയവേ
എല്ലാം തോന്നലാണെന്നൂറിച്ചിരിച്ച്
അവനെന്റെ കൈയിലെ പിടിമുറുക്കും
എന്റെ വിരുന്നുശാലകളനാഥമാകും
എല്ലാമറിഞ്ഞിട്ടും ഞാന്‍
അവന്റെ വരവിനെ ഭയപ്പെടുന്നില്ലല്ലോ?
നജിം കൊച്ചുകലുങ്ക്
എനിക്കുണ്ട്
ഒന്നിനും ധൃതികാട്ടാത്തവന്‍
ഉപചാരവാക്കുകളുടെ ഭാരമില്ലാത്തവന്‍
വരുമെന്നേയുള്ളൂ, വന്നിട്ടില്ല
എന്നിട്ടുമെന്റെ
വിരുന്നുകാരനെക്കുറിച്ച്
എത്ര കൃത്യതയാണെനിക്ക്
കാണുമെന്നേയുള്ളൂ, കണ്ടിട്ടില്ല
എന്നിട്ടുമവനെ
എത്ര പരിചയമാണെനിക്ക്
വരാതിരിക്കില്ലെന്നാണ്
എന്റെ ഹൃദയം പോലും പറയുന്നത്
ഒരു മണിനാദത്തിന്റെ മറുപടിക്ക്
കാത്തുനില്‍ക്കാതെ
ഉമ്മറത്തെ ഊഷ്മളപ്രകടനങ്ങള്‍ക്ക്
നിന്നുതരാതെ
തീന്‍മേശയില്‍ എന്റെ പൊങ്ങച്ചങ്ങളിലേക്ക്
നോക്കാതെ
അടുക്കളയിലേക്ക് ഏന്തിവലിയാതെ
വിരുന്നുശാലയില്‍ അതിഥികള്‍ ബാക്കിയിരിക്കെ
അവസാനത്തെയാളെന്ന് തോന്നിപ്പിക്കാതെ
വന്നെന്നെ കൂട്ടിമടങ്ങുമ്പോള്‍
വിളക്കുകള്‍ കെടാത്ത എന്റെ ഭോജനശാലയില്‍
ഇനിയും യാമങ്ങള്‍ ബാക്കിയാണന്നെന്റെ
നോട്ടം പിന്തിരിയവേ
എല്ലാം തോന്നലാണെന്നൂറിച്ചിരിച്ച്
അവനെന്റെ കൈയിലെ പിടിമുറുക്കും
എന്റെ വിരുന്നുശാലകളനാഥമാകും
എല്ലാമറിഞ്ഞിട്ടും ഞാന്‍
അവന്റെ വരവിനെ ഭയപ്പെടുന്നില്ലല്ലോ?
നജിം കൊച്ചുകലുങ്ക്
www.nammudemalayalam.com
ReplyDeleteഎന്റെ ഹൃദയം പോലും പറയുന്നത്
ReplyDeleteഒരു മണിനാദത്തിന്റെ മറുപടിക്ക്
കാത്തുനില്‍ക്കാതെ
ഉമ്മറത്തെ ഊഷ്മളപ്രകടനങ്ങള്‍ക്ക്
നിന്നുതരാതെ
തീന്‍മേശയില്‍ എന്റെ പൊങ്ങച്ചങ്ങളിലേക്ക്
നോക്കാതെ
നിശബ്ദനായ അതിഥി പുര്‍ണതയിലേക്ക് വലിയാതെ പിന്നോട്ടുള്ള കാഴ്ചയാകുന്നു