Monday, September 7, 2009

ഇതൊന്നു കൂടി വായിക്കൂ....

നാജി അല്‍ അലി 1938ല്‍ ഫലസ്തീനില്‍ ജനനം. 10ാം വയസ്സില്‍ ഇസ്രായേല്‍ രൂപവത്കരണത്തോടെ അഭയാര്‍ഥിയായി. ബാല്യകൌമാരങ്ങളെ നിര്‍ണയിച്ച അഭയാര്‍ഥി ജീവിതത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രം 'ഹന്‍ദല' പിറവിയെടുക്കുന്നത്. നഗ്നപാദനായ 10 വയസ്സുകാരനാണ് ഹന്‍ദല. യുദ്ധവും അഴിമതിയും അസമത്വവും കരിനിഴല്‍ വീഴ്ത്തിയ അറബ് ലോകത്തിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങളുടെ സാക്ഷിയാണ് ഹന്‍ദല. 'ഹന്‍ദല' കാണുന്ന കാഴ്ചകളാണ് 'എ ചൈല്‍ഡ് ഇന്‍ ഫലസ്തീന്‍' എന്ന പുസ്തകം.

അറബ് ലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് നാജി അല്‍ അലി ഇന്നില്ല. 1987 ആഗസ്റ്റ് 29ന് ലണ്ടനില്‍ വെടിയേറ്റുമരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകവുമായി ബന്ധപ്പെട്ടുയര്‍ന്ന ദുരൂഹതകള്‍ക്ക് ഇനിയും അറുതിവന്നിട്ടില്ല. 22 വര്‍ഷങ്ങള്‍ക്കുശേഷം 'ചൈല്‍ഡ് ഇന്‍ ഫലസ്തീന്‍' എന്നപേരില്‍ അദ്ദേഹത്തിന്റെ ആദ്യ കാര്‍ട്ടൂണ്‍ സമാഹാരം കഴിഞ്ഞ മാസം പുറത്തിറങ്ങി. ഇംഗ്ലീഷിലിറങ്ങിയ പുസ്തകം ചര്‍ച്ചയാവുന്ന പശ്ചാത്തലത്തില്‍, നാജി അല്‍അലിയെക്കുറിച്ച് മകന്‍ ഖാലിദ് അല്‍ അലി അല്‍ജസീറ ലേഖകന്‍ അവാദ് ജൌമായുമായി സംസാരിച്ചത്


കൊല്ലപ്പെടും മുമ്പേ അദ്ദേഹം ഫലസ്തീന്റെ ഭാവി വരഞ്ഞു...

ചങ്ങാതിക്കൊപ്പം കളിക്കുമ്പോഴാണ് പിതാവിന്റെ മരണവാര്‍ത്ത ഞാനറിയുന്നത്. എന്നെ കൊണ്ടുപോവണമെന്നുപറഞ്ഞ് ഞാനന്നേരംതന്നെ വീട്ടിലേക്ക് വിളിച്ചു. അന്ന് മൊബൈല്‍ ഫോണൊന്നുമുണ്ടായിരുന്നില്ല. പബ്ലിക് ബൂത്തില്‍ കയറിയാണ് വിളിച്ചത്. അപ്പുറത്ത്, എന്റെ കസിനായിരുന്നു. വീട്ടിലേക്ക് വരണ്ട, ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്ന് അവന്‍ പറഞ്ഞു. ദക്ഷിണ കെന്‍സിംഗ്ടണിലെ ഫുള്‍ഫാം ആശുപത്രിയിലായിരുന്നു പിതാവ്. നടന്നുപോവാനുള്ള ദൂരമേയുള്ളൂ. ഞാനാശുപത്രിയിലേക്ക് പാഞ്ഞു. കുടുംബസുഹൃത്തുക്കളും പിതാവിന്റെസഹപ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അവരാണ് പറഞ്ഞത്. സംസ്കാര ചടങ്ങില്‍ നിരവധി പേരെത്തി. അവരില്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയം ദഹിക്കാത്തവരും ഏറെയുണ്ടായിരുന്നു. ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിച്ചൊരാളായിരുന്നു അദ്ദേഹം. അതാണ് അവരെ അവിടെയെത്തിച്ചത്. അദ്ദേഹം ഒരിക്കലും വിറ്റഴിക്കപ്പെട്ട കലാകാരനായിരുന്നില്ല. ഒരുതരത്തിലും വ്യവസ്ഥിതിക്ക് വഴങ്ങാത്ത ഒരാള്‍. മരണശേഷം അദ്ദേഹത്തെ പുകഴ്ത്താന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞത് അതാണ്. പുതുതലമുറ അദ്ദേഹത്തെ കൂടുതല്‍ മനസ്സിലാക്കുന്നുവെന്ന് തോന്നിയിട്ടുണ്ട്. ഒരുപക്ഷേ, 22 വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ പുസ്തകം ഇറങ്ങിയത് അതുകൊണ്ടായിരിക്കാം.

പതിറ്റാണ്ടുകള്‍ക്കപ്പുറത്തുള്ളവരെയാണ് അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ അഭിസംബോധന ചെയ്തത്. അതിനാലാണ് ആ സ്വരം നിശബ്ദമാക്കാന്‍ ഘാതകര്‍ക്ക് കഴിയാതെ പോയത്. ഫലസ്തീന്‍ ജനത ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിച്ച യാഥാര്‍ഥ്യങ്ങളെയാണ് അദ്ദേഹം പകര്‍ത്തിയത്. ചിലര്‍, അദ്ദേഹത്തെ സ്വയമൊരു പാര്‍ട്ടിയായാണ് കാണുന്നത്. എന്നും പ്രതിപക്ഷത്തായിരുന്നു അദ്ദേഹം. അധികാരത്തോട് സത്യം തുറന്നുപറയാന്‍ ശ്രമിക്കുന്നൊരാള്‍. എല്ലാറ്റിനും ഉത്തരവാദിത്തം തേടുന്നൊരാള്‍. അദ്ദേഹം മാത്രമായിരുന്നില്ല ഇങ്ങനെ. അതുപോലെ നിരവധി പേരുണ്ടായിരുന്നു ഒഴുക്കിനെതിരെ തുഴഞ്ഞവര്‍. തെറ്റ് കാണുമ്പോള്‍ അതിനെതിരെ നില്‍ക്കാന്‍ ധീരത കാട്ടുന്നവര്‍. അവരില്‍ പലരും നിശãബ്ദമാക്കപ്പെടുകയോ കൊല ്ല പ്പട ുക യാ ആയ ിര ുന്ന ു. ഹന്‍ദലയായിരുന്നു അദ്ദേഹത്തിന്റെ പ്രിയ കഥാപാത്രം. ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്റെതന്നെ ബാല്യമായിരുന്നു ഹന്‍ദല. പുതിയ കാലത്തും പ്രസക്തമാണ് ഹന്‍ദല എന്ന കഥാപാത്രം. സ്രഷ ്ടാവ ് കൊല്ലപ്പെടുകയ ും സ്വന്തം ജീവിതം അവസാനിക്കുകയും ചെയ്യുമ്പോഴും ഹന്‍ദലയുടെ കാഴ്ചകള്‍ പുതിയ ലോകം സൃഷ്ടിക്കുന്നു. ഒരുപക്ഷേ, അതുതന്നെയാവും ഹന്‍ദലയുടെ പുതുകാലത്തെ പ്രസക്തി. അഭയാര്‍ഥി ക്യാമ്പുകളില്‍ ഇപ്പോഴും ദുരിതം തിന്നുന്ന ദരിദ്ര ഫലസ്തീന്‍ കുട്ടികളെ ഹന്‍ദല ഓര്‍മിപ്പിക്കുന്നു. വീടില്ലാതാവുകയും സ്വന്തം വീട്ടിലേക്കുള്ള തിരിച്ചുപോക്കിനു കാത്തിരിക്കുകയും ചെയ്യുന്ന ഫലസ്തീന്‍ ബാല്യങ്ങളുടെ പ്രതീകമാണ് എക്കാലത്തും ഹന്‍ദല. 1982ല്‍ ലബനാനില്‍നിന്ന് പി.എല്‍.ഒയെ (ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) പുറത്താക്കിയ സംഭവം എന്റെ പിതാവിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. മറ്റു ചിലര്‍ കരുതുന്നതുപോലെ, അതൊരു നേട്ടമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നില്ല. 1982ലെ സംഭവവികാസങ്ങള്‍ക്കൊപ്പം ഫലസ്തീന്‍ വിപ ്ലവത്തെക്കുറിച്ചുള്ള സര്‍വവ്യവഹാരങ്ങളും പുനരന്വേഷണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്നും ഉത്തരവാദികള്‍ സമാധാനം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഒരിക്കലും അതുണ്ടായില്ല. യമനില്‍നിന്ന് സുഡാനിലേക്കും അവിടെനിന്ന് ലബനാനിലേക്കും ട്യൂണിസിലേക്കും പോരാട്ടം നീങ്ങുമ്പോഴൊക്കെ വിജയമുദ്ര ഉയര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍, അതിലദ്ദേഹം ഒന്നും കണ്ടില്ല. ഒരു പരാജയത്തില്‍നിന്ന് മറ്റൊന്നിലേക്ക്, ഒരു ഔദാര്യത്തില്‍നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോഴൊക്കെ നമ്മുടെ നേതാക്കള്‍ ഏത് അടിസ്ഥാനത്തിലാണ് വിജയപ്രഖ്യാപനം നടത്തുന്നത്. ഇതിലദ്ദേഹം അസ്വസ്ഥനായിരുന്നു. സമാധാന കരാറെന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ചില കാര്യങ്ങള്‍ക്കുള്ള നീക്കം 1982നുമുമ്പേ അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളുടെ മേലായിരുന്നു ഈ അഭ്യാസങ്ങളെന്ന് അദ്ദേഹം വിശ്വസിച്ചു. ഇതെല്ലാം അദ്ദേഹം കാര്‍ട്ടൂണുകളിലൂടെ വിമര്‍ശിച്ചു. ഇതൊരു സമാധാന കരാറല്ലെന്നും വെറും കച്ചവടമാണെന്നും അദ്ദേഹത്തിനറിയാമായിരുന്നു. ഫലസ്തീനിലേക്ക് തിരിച്ചുപോവാനുള്ള അവകാശം എന്നത് വെസ്റ്റ് ബാങ്കിലേക്കും ഗാസയിലേക്കും മാത്രമുള്ള തിരിച്ചുപോക്കല്ല. ഇപ്പോള്‍ ഇസ്രായേലിന്റെ കൈവശമുള്ള ഗലീലി, ഹൈഫ, ആക്റെ, ജഫ എന്നിവിടങ്ങളിലേക്കുകൂടിയുള്ള തിരിച്ചുപോക്കാണ്. അദ്ദേഹത്തിന്റെ ഭൂരിഭാഗം കാര്‍ട്ടൂണുകളും പുതിയ അവസ്ഥകളെക്കൂടി പകര്‍ത്തിയവയാണ്. അദ്ദേഹത്തിന്റെ ഒരു കാര്‍ട്ടൂണ്‍ ഇങ്ങനെയാണ്: ഒരു സാധാരണ അറബ് പൌരന്‍ അറബ് നേതാവിനോട് ചോദിക്കുന്നു 'അവര്‍ (ഇസ്രായേല്‍) ഭൂമി കൈയിലാക്കി, ഇപ്പോള്‍ വെള്ളവും. ഇനി നമ്മളെന്തുചെയ്യും?' നേതാവ് മറുപടി പറയുന്നു 'ശ് ശ്ശ്... മിണ്ടരുത്. നമ്മെ അവര്‍ ഭീകരവാദികള്‍ എന്ന് വിളിക്കണമെന്നുണ്ടോ?'ഇത ് ഇന്നും പ്രസകത്മലേ?്ല ഇത്തരത്തില്‍ സമകാലികമായ നിരവധി സൃഷ്ടികള്‍ അദ്ദേഹത്തിന്റേതായുണ്ട്. 1985^87 കാലത്തെ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്. കുവൈത്തില്‍നിന്ന് നാടുകടത്തപ്പെട്ടശേഷം ലണ്ടനില്‍ ചെലവിട്ട കാലങ്ങളില്‍ വരച്ചതാണ് ആ സൃഷ്ടികള്‍. ഫലസ്തീന്‍ രാഷ്ട്രീയ ഭൂമികയില്‍ ഹമാസിന് കാര്യമായ സ്ഥാനമില്ലാത്തകാലത്ത്. അന്നദ്ദേഹം വരച്ച ഒരു കാര്‍ട്ടൂണ്‍ ഇങ്ങനെയാണ്: 1980കളിലെ ഫലസ്തീന്‍ പ്രമുഖരുടെ അടുത്തുനിന്ന് ഒരു സാധാരണ ഫലസ്തീനി പറയുന്നു: 'ഐക്യപ്പെടുന്നതുവരെ ഈ നേതാക്കളാരും എന്നെ പ്രതിനിധാനം ചെയ്യുന്നില്ല'. പ്രവചന സ്വഭാവമുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. ഒന്നിച്ചുനില്‍ക്കുന്നിലെങ്ക്ലില്‍ ഫലസ ്തീ ന ഈ നേതാക്കളൊന്നും പ്രതിനിധാനം ചെയ്യുന്നില്ലെന്ന്. അതായിരുന്നു അന്നേ അദ്ദേഹത്തിന്റെ നിലപാട്. ജീവിച്ചിരുന്നെങ്കിലും അതില്‍നിന്ന് വ്യത്യസ്തമാവില്ലായിരുന്നു ഇന്നും
അദ്ദേഹത്തിന്റെ നിലപാട്.
(ഗള്‍ഫ് മാധ്യമം)